SEED News

ധാരണാപത്രം കൈമാറി

മാടായി: മാടായി ഉപജില്ലാ സയൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന ‘ഒരുതൈനടാം, വളർത്താം’ പദ്ധതിയുടെ ഭാഗമായുള്ള ധാരണാപത്രം കൈമാറി. പുറച്ചേരി സ്വദേശിയും ഗ്രാമീണ ബാങ്ക് റിട്ട. സീനിയർ മാനേജരും പരിസ്ഥിതിപ്രവർത്തകനുമായ കെ.എം.ബാലകൃഷ്ണനാണ് പദ്ധതിയുടെ സ്പോൺസർ. 
 ഉപജില്ലയിലെ തിരഞ്ഞെടുത്ത 2,000 വിദ്യാർഥികൾക്ക് ഫലവൃക്ഷത്തൈകൾ നട്ട് പരിപാലിക്കുകയും അതിന്റെ വളർച്ച പഠനവിധേയമാക്കുകയും ചെയ്യുന്നതാണ് ‘ഒരുതൈനടാം, വളർത്താം’ പദ്ധതി. വിജയകരമായി പദ്ധതികൾ നടപ്പാക്കുന്നവർക്ക് സമ്മാനങ്ങളും വിതരണംചെയ്യുന്നു. 
 ഉപജില്ലാ സയൻസ് ക്ലബ്ബ് യോഗത്തിൽവച്ച് പദ്ധതിയുടെ ധാരണാപത്രം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി.വി.ചന്ദ്രന് കെ.എം.ബാലകൃഷ്ണൻ കൈമാറി. പ്രഥമാധ്യാപക ഫോറം കൺവീനർ സി.പി.പ്രകാശൻ, കെ.ആനന്ദ്, കെ.സതീശൻ, സബ് ജില്ലാ സയൻസ് ക്ളബ്ബ്‌ സെക്രട്ടറി പി.വി.പ്രസാദ്, ജോയിന്റ് സെക്രട്ടറി ടി.വി.ബിജു മോഹൻ തുടങ്ങിയവർ സംസാരിച്ചു. 
 പദ്ധതിയുടെ ഉദ്ഘാടനം വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് പുറച്ചേരി ഗവ. യു.പി. സ്കൂളിൽ ടി.വി.രാജേഷ് എം.എൽ.എ. നിർവഹിക്കും. ചെറുതാഴം പഞ്ചായത്ത് പ്രസിഡന്റ് പി.പ്രഭാവതി അധ്യക്ഷതവഹിക്കും.

August 03
12:53 2019

Write a Comment

Related News