SEED News

ഓണത്തിനുമുന്നേ ഒരുമുറം പച്ചക്കറി

ഓണത്തിന്‌ മുന്നേ തന്നെ കൂത്തുപറന്പ്‌ ഹയർ സെക്കൻഡറി സ്കൂളിൽ സീഡ്‌ വിദ്യാർഥികൾ ഒരുമുറം പച്ചക്കറി വിളയിച്ചു. സ്കൂൾ വയലിലാണ്‌ ആധുനിക രീതികൾ അവലംബിച്ച്‌ പച്ചക്കറി വിളയിച്ചത്‌. 
  കൃഷി ​െഡപ്യൂട്ടി ഡയരക്ടർ വി.കെ .രാംദാസ് വിളവെടുപ്പ്‌ ഉദ്‌ഘാടനം ചെയ്തു. കൃഷി അസി. ഡയരക്ടർ അനിതാ ഭായി അധ്യക്ഷയായിരുന്നു.
  പി.ടി.എ. പ്രസിഡന്റ് പി.പ്രകാശൻ,  സ്കൂൾ പ്രിൻസിപ്പൽ എം.സി.പ്രസന്നകുമാരി, കൂത്തുപറമ്പ് കൃഷി ഓഫീസർ ടി.ടി. ബുഷ്റ,  സ്കൂൾ സ്റ്റാഫ് സെക്രട്ടറി സി.കെ.മുഹമ്മദ് നൗഫൽ എന്നിവർ സംബന്ധിച്ചു.

August 03
12:53 2019

Write a Comment

Related News