SEED News

മാതൃഭൂമി സീഡിന്‍റെ മുഖ്യധാരയിലേക്ക് നവാഗതരായി വാര്‍വിന്‍ സ്കൂളും

 വൈക്കംഃ പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങളിലും,കൃഷി,പരിസഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളിലും ഇതര സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും വിദ്യാര്‍ഥികളെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ നീണ്ട പതിനൊന്നു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന മാത്യഭൂമി യുടെ സീഡ്ക്ലബില്‍ വാര്‍വിന്‍ സ്കൂള്‍ വൈക്കം പങ്കുചേര്‍ന്നു.വൈക്കം കൃഷിഭവനിലെ കൃഷി ഓഫീസര്‍ ശ്രീ  അനില്‍കുമാര്‍ വിദ്യാര്‍ഥികള്‍ക്ക് നാട്ടുമാവിന്‍ തൈ വിതരണം ചെയ്തുകൊണ്ടാണ് 2019-20വര്‍ഷങ്ങളിലെ വാര്‍വിന്‍ സ്കൂളിന്‍റെ സീഡ് പ്രവര്‍ത്തനം ഉല്‍ഘാടനം ചെയ്തത്.

            ക്ലാസിലെ ഓരോ കുട്ടികളും ഒന്നോ അതില്‍കൂടുതലോ നാട്ടുമാവിന്‍ തൈകള്‍ വീടുകളില്‍ നിന്നും ശേഖരിച്ച്  പേരും,ക്ലാസും,ഡിവിഷനുമടങ്ങിയ ടാഗോടു കൂടി കൊണ്ടുവന്നതുകൊണ്ട് വീട്ടിലില്ലാത്തയിനം നാട്ടുമാവാവിന്‍ തൈകള്‍ തിരഞ്ഞെടുക്കാന്‍ കുട്ടികള്‍ക്ക് സാധിച്ചു.500 ഇനങ്ങളില്‍പ്പെടുന്ന നാട്ടുമാവിന്‍ തൈകള്‍  ശേഖരിച്ച് വിതരണം ചെയ്യാന്‍ കഴിഞ്ഞു.നാട്ടില്‍ പുറത്തുനിന്നും അപ്രത്യക്ഷമാകുന്ന നാട്ടുമാവുകള്‍ പുനഃസ്ഥാപിക്കുക എന്നതായിരുന്നു ലക്ഷ്യം.വാര്‍വിന്‍ സ്കൂള്‍ ചെയര്‍മാന്‍ ,അധ്യാപകരായ പവിത്രന്‍,മായാമോള്‍,സന്ധ്യ,വാര്‍വിന്‍ സ്കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ തുകങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.സ്കൂളിലെ മുഴുവന്‍ കുട്ടികളും സീഡ് ക്ലബില്‍ അംഗങ്ങളായി.32വിദ്യാര്‍ഥികളെ സീഡ് എക്സിക്കുട്ടീവ് അംഗങ്ങളായും അഖിമാതൃഭൂമി സീഡിന്‍റെ മുഖ്യധാരയിലേക്ക് നവാഗതരായി വാര്‍വിന്‍ ല്‍ ,നിധി  എന്നിവരെ സ്റ്റുഡന്‍റെ് റിപ്പോര്‍ട്ടര്‍ മാരായും തിരഞ്ഞെടുത്തു.സീഡ് കോ ഒാഡിനേറ്റര്‍ ശോഭന.ടി.പി.ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി

August 05
12:53 2019

Write a Comment

Related News