SEED News

ഹരിതകവാടം നിർമിക്കാനൊരുങ്ങി സി.കെ.ജി. സ്‌കൂൾ

പയ്യോളി: ചിങ്ങപുരം സി.കെ.ജി. മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിൽ ഭൂമിക പരിസ്ഥിതിക്ലബ്ബും മാതൃഭൂമി സീഡ് ക്ലബ്ബും ചേർന്ന് ‘‘ക്ലീൻ കാമ്പസ് ഗ്രീൻ കാമ്പസ്’’ പദ്ധതി തുടങ്ങി. ഹരിതകവാടത്തിനാവശ്യമായ തൈകൾ നട്ടുകൊണ്ട് കർഷക അവാർഡ് ജേതാവ് കാലിശ്ശേരി നാരായണൻനായർ ഉദ്ഘാടനം ചെയ്തു.

അധ്യാപകർ, അനധ്യാപകർ, ഹരിതസേന അംഗങ്ങൾ, എൻ.എസ്.എസ്., സ്കൗട്ട്സ്‌ ആൻഡ് ഗൈഡ്സ്, ജെ.ആർ.സി. തുടങ്ങിയവർ ചേർന്ന് സ്കൂളും പരിസരവും ശുചീകരിക്കുകയും പൂന്തോട്ടങ്ങൾ നിർമിക്കുകയും ചെയ്തു. പ്രിൻസിപ്പൽ വിപിൻ അധ്യക്ഷനായി. പ്രധാനാധ്യാപകൻ ഇ. സുരേഷ് ബാബു, എൻ.എസ്.എസ്. കോ-ഓർഡിനേറ്റർ പി. സുധീഷ്, കെ.വി. അൽതാസ്, അരുൺ, ജിഷ, ബിന്ദു തുടങ്ങിയവർ സംസാരിച്ചു.

August 06
12:53 2019

Write a Comment

Related News