SEED News

പങ്കുവെയ്ക്കലിന് നാട്ടുമാങ്ങയുടെ മധുരം നാട്ടുമാവിൻ തൈകൾ പരസ്പരം കൈമാറി സീഡ് കൂട്ടുകാർ

വൈക്കം വാർവിൻ സ്കൂളിലെ മാതൃഭൂമി ‘സീഡ്’ ക്ലബ് അംഗങ്ങൾ നാട്ടുമാവിൻ തൈ വിതരണം നടത്തിയപ്പോൾ
കോട്ടയം: പഠനത്തോടൊപ്പം മനസ്സിലെ പച്ചപ്പും വളരട്ടെയെന്ന ആശയമുയർത്തി വിദ്യാർഥികൾ ശേഖരിച്ച നാട്ടുമാവിൻ തൈകളുടെ വിതരണം. വൈക്കം വാർവിൻ സ്കൂളിലെ മാതൃഭൂമി സീഡ് അംഗങ്ങളാണ് അഞ്ഞൂറിലധികം നാട്ടുമാവിൻ തൈകൾ പരസ്പരം കൈമാറിയത്.
‘നാട്ടുമാഞ്ചോട്ടിൽ’, ‘മധുരവനം’, ‘ജൈവവിധ്യസംരക്ഷണം’, ‘ആയുരാരോഗ്യം’, നഷ്ടപ്പെടുന്ന മാവിനങ്ങൾ സംരക്ഷിക്കുക തുടങ്ങിയ സീഡ് പ്രവർത്തനങ്ങളുടെ ഭാഗമായിട്ടായിരുന്നു പരിപാടി. വൈക്കം കൃഷിഭവനിലെ കൃഷി ഓഫീസര് അനില്കുമാര് വിദ്യാര്ഥികള്ക്ക് നാട്ടുമാവിന് തൈ നൽകി ഉദ്ഘാടനം ചെയ്തു.
പല കുട്ടികളും ഒന്നിലേറെ തൈകൾ കൊണ്ടുവന്നു. പേരും, ക്ലാസും, ഡിവിഷനുമടങ്ങിയ ടാഗോടെ കൊണ്ടുവന്നതിനാൽ തങ്ങളുടെ വീട്ടിൽ ഇല്ലാത്തയിനം തൈകള് തിരഞ്ഞെടുക്കാന് കുട്ടികള്ക്കായി.
സ്കൂള് ചെയര്മാന് രഘുനാഥൻ പിള്ള, വൈസ് പ്രിന്സിപ്പല് സിനി ജയരാജൻ, അധ്യാപകരായ പവിത്രന്, മായാമോള്, സന്ധ്യ തുങ്ങിയവര് പങ്കെടുത്തു. സ്കൂളിലെ 32 വിദ്യാര്ഥികളെ ഉൾക്കൊള്ളിച്ച് സീഡ് എക്സിക്യൂട്ടീവ് കമ്മിറ്റി രൂപവത്കരിച്ചു. സീഡ് ടീച്ചർ കോ-ഓർഡിനേറ്റർ ടി.പി. ശോഭന നേതൃത്വം നല്കി.
Attachments area

August 07
12:53 2019

Write a Comment

Related News