SEED News

കന്യാകുളങ്ങര ബോയ്‌സ്‌ ഹൈസ്കൂളിൽ ഓണത്തിന്‌ ഒരുമുറം പച്ചക്കറി

വെമ്പായം: കന്യാകുളങ്ങര ഗവ. ബോയ്‌സ്‌ ഹൈസ്കൂളിൽ മാതൃഭൂമി സീഡ്‌ ക്ലബ്ബിന്റെയും സ്കൂൾ കാർഷിക ക്ളബ്ബിന്റെയും നേതൃത്വത്തിൽ ഓണത്തിന്‌ ഒരുമുറം പച്ചക്കറി പദ്ധതിക്കു തുടക്കം കുറിച്ചു. പി.ടി.എ. പ്രസിഡന്റ്‌ അഷ്‌റഫ്‌, എസ്‌.എം.സി. ചെയർമാൻ എസ്‌.വിജയൻ എന്നിവർ ചേർന്ന്‌ ഉദ്‌ഘാടനം ചെയ്തു. വെമ്പായം കൃഷിഭവനിൽ നിന്നും കുട്ടികളുടെ വീടുകളിൽനിന്നും ലഭിച്ച തൈകളും വിത്തുകളുമാണ്‌ കൃഷിത്തോട്ടത്തിൽ ഉപയോഗിക്കുന്നത്‌. കഴിഞ്ഞ രണ്ടുവർഷങ്ങളിലും ഓണത്തിന്‌ ഒരുമുറം പച്ചക്കറി പദ്ധതി സീഡ്‌ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ നടപ്പാക്കിയിരുന്നു. സ്കൂളിൽനിന്ന്‌ വിളവെടുത്ത പച്ചക്കറികൾ ഉച്ചഭക്ഷത്തിന്‌ ഉപയോഗിക്കുകയും ചെയ്തു.
ഹെഡ്‌മിസ്‌ട്രസ്‌ ഇന്ദു എൽ.ജി., സീഡ്‌ കോ-ഒാർഡിനേറ്റർ ദീപ്തി റാണി, കാർഷിക ക്ളബ്ബ്‌ കൺവീനർ കെ.പ്രദീപ്‌, സ്റ്റാഫ്‌ സെക്രട്ടറി ജാൻസി എ.ആർ. തുടങ്ങിയവരും സീഡ്‌, കാർഷിക ക്ളബ്ബംഗങ്ങളും പങ്കെടുത്തു.

August 09
12:53 2019

Write a Comment

Related News