SEED News

വയലാ എൻ.വി.യു.പി.എസ്. വിദ്യാർഥികൾ ജില്ലാ കൃഷിഫാം സന്ദർശിച്ചു

ചടയമംഗലം : വയലാ എൻ.വി.യു.പി.സ്കൂൾ സീഡ് യൂണിറ്റിന്റെ നേതൃത്വത്തിൽ കോട്ടുക്കൽ ജില്ലാ കൃഷിഫാം സന്ദർശിച്ചു. കൃഷിത്തോട്ടത്തിലൂടെ വിദ്യാർഥികൾ നടന്ന് വിവിധതരം കൃഷിരീതികൾ നേരിൽ കണ്ട് ബോധ്യപ്പെട്ടാണ് സീഡ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.

കൃഷിത്തോട്ടത്തിലെ മാവ്, തെങ്ങ്, വാഴ, കശുമാവ് കൃഷി എന്നിവ സന്ദർശിച്ചു. ടിഷ്യൂകൾച്ചറിലൂടെ വാഴത്തൈ ശാസ്ത്രീയമായി തയ്യാറാക്കുന്ന രീതിയും പരിചയപ്പെട്ടു. ഫാമിലെ വിദേശ ഫലവൃക്ഷത്തോട്ടം കുട്ടികൾക്ക് ഏറെ ആകർഷകമായി. ബഡ്ഡിങ്‌, ലെയറിങ്‌, ഗ്രാഫ്റ്റിങ്‌ എന്നിവയിലൂടെ പുതിയ തൈകൾ തയ്യാറാക്കുന്ന പ്രവർത്തനങ്ങൾ കുട്ടികൾ പരിചയപ്പെട്ടു.

ജില്ലാ കൃഷിഫാം അസിസ്റ്റന്റ് കൃഷി ഓഫീസർ എ.നസീർഖാൻ ഫാം സന്ദർശനത്തിന് നേതൃത്വം നൽകി. കോട്ടുക്കൽ ജില്ലാ കൃഷിഫാമിനെ ഫാം ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി വിപുലീകരിക്കാനുള്ള ശ്രമം നടക്കുകയാണെന്ന് ഫാം സൂപ്രണ്ട് സിന്ധു ഭാസ്കർ പറഞ്ഞു. പുതിയ കൃഷിരീതികളെക്കുറിച്ച് ബി.അഭിലാഷ് സംസാരിച്ചു.

കൃഷി ഓഫീസർമാരായ എസ്.ജി.സുമേഷ്, ശ്രീകാന്ത്, ജോൺകുട്ടി, സജീവ്, സീഡ് കോ-ഓർഡിനേറ്റർ മനു മോഹൻ, അധ്യാപകരായ എ.ഷാനവാസ്, എം.എസ്.സതീഭായി തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

August 09
12:53 2019

Write a Comment

Related News