SEED News

കൂടൊരുക്കി പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.

കൊച്ചി:പക്ഷികളുടെ വാസസ്ഥലങ്ങളായ വൃക്ഷങ്ങൾ ഇല്ലാത്തിടത്തും അവയ്ക്ക് താമസിക്കുവാൻ കൂടൊരുക്കി വിദ്യാലയത്തിലെ  സീഡ് കുട്ടികൾ . കുപ്പികളിൽ ചെടികൾ നട്ടും. പേപ്പർ കൊണ്ട് സഞ്ചി നിർമ്മിച്ചും മലിനീകരണ പ്രശ്നങ്ങൾ ചർച്ച ചെയ്തും . പരിസ്ഥിതി ബോധവൽക്കരണത്തിനായി  മഹേഷ് മനസ്സ്, ബ്രഹ്മപുരം മാലിന്യ സംസ്ക്കരണത്തെക്കുറിച്ച് ചെയ്ത വി പി ഡ് ഔട്ട് എന്ന ഡോക്യുമെറ്ററിയും. വിദ്യാലയത്തിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ ലക്ഷ്മിയുടെ നേതൃത്വത്തിൽ പവർ പോയന്റെ പ്രദർശനവും നടത്തി.

അദ്ധ്യാപികമാരായ .പി. പ്രിയ,  ആർദ്ര നാരായണനും സംഘടിപ്പിച്ച ഈ ചടങ്ങിൽ വിദ്യാലയത്തിലെ എല്ലാ പരിസ്ഥിതി പ്രവർത്തനങ്ങൾക്കും കൂടെ നിൽക്കുന്ന പാറയിൽ റെസിഡൻഷ്യൽ അസോസിയെഷനും അവിടുത്തെ നൂറോളം കുടുംബങ്ങളും . അസോസിയേഷൻ പ്രസിഡന്റെ ശ്രീ. പി.ബി ശശിധരനും സെക്രട്ടറി ശ്രീ. ജോയ് പി. മാനുവലും വിദ്യാലയത്തിന്റെ സി.ഇ.ഒ ശ്രീ. ആദർശ് കാവുങ്ങലും അദ്ധ്യാപകനായ അജയ് സുനിലും സന്നിഹിതരായി.

August 10
12:53 2019

Write a Comment

Related News