SEED News

ഫ്രൂട്ട്സ് മേള സംഘടിപ്പിച്ചു

മുവാറ്റുപുഴ:മുവാറ്റുപുഴ തർബ്ബിയത്തു സ്കൂളിൽ സീഡിന്റെ അഭിമുഖ്യത്തിൽ ഫ്രൂട്ട്സ് മേള സംഘടിപ്പിച്ചു.ആറാം തരം  മുതൽ ഒൻപതാം ക്ലാസ്സിലെ കുട്ടികൾ വരെ പങ്കെടുത്ത മേള വൈവിധ്യവും , എല്ലാവരിലും കൊതിയൂറുന്ന വിഭവങ്ങൾ കണ്ടും രുചിച്ചറിഞ്ഞും മികച്ചതായി മാറി. കുട്ടികളുടെ ചുറ്റിപാടിൽ നിന്നും കിട്ടുന്ന ചക്ക മാങ്ങാ എന്നിവ മുതൽ വിവിധങ്ങളായ ഫല വർഗ്ഗങ്ങളുടെ  വ്യത്യസ്തങ്ങളായ ഉൽപ്പന്നങ്ങൾ കൊണ്ട് മേള ഏവരുടെയും ശ്രദ്ധയാകർഷിച്ചു  ..മത്സരാധിഷ്ഠിതത്തിൽ നടത്തിയ ഈ പരിപാടി ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരെ കണ്ടെത്തുകയും സമ്മാ നങ്ങൾ വിതരണം നടത്തുകയും ചെയ്തു.   മേളയുടെ ഉത്‌ഘടനം സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ pc സ്കറിയ സർ നിർവഹിച്ചു..സീഡ് കോഓർഡിനേറ്റർ ശ്രീമതി ഷേർലി ജോസഫ്  മേളയുടെ പ്രസക്തിയെ കുറിച്ചു സംസാരിച്ചു..ആനിയമ്മ ടീച്ചർ ,സുനിമോൾ ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു...ഉത്പന്നങ്ങളുടെ പ്രദർശനവും വില്പനയും നടന്നു..

August 10
12:53 2019

Write a Comment

Related News