ജി.എൽ.പി.എസ് കൂലേരിയിൽ വെണ്ടവിളവെടുത്തു തുടങ്ങി'
ജി.എൽ.പി.എസ് കൂലേരിയിൽ വെണ്ടവിളവെടുത്തു തുടങ്ങി' സീഡ് ക്ലബിൻ്റെ നേതൃത്വത്തിൽ മെയ് പകുതിയോടെ 20 ഓളം ഗ്രോബാഗിൽ വെണ്ടത്തൈകൾ നട്ടു. ജൂലൈ മാസം ആദ്യവാരം മുതൽ വെണ്ട വിളവെടുത്ത് തുടങ്ങി. ഇതിനോടകം 4 കിലോയോളം വെണ്ടവിളവെടുത്തു. BRC ട്രെയിനർ പ്രസീത ടീച്ചർ, സീനിയർ അസിസ്റ്റൻ്റ് ലത ടീച്ചർ, സീഡ് കോർഡിനേറ്റർ വിനീത ടീച്ചർ എന്നിവരുടെ നേതൃത്യത്തിൽ നടന്ന വിളവെടുപ്പ് ഹെഡ്മാസ്റ്റർ എം.പി രാഘവൻ മാസ്റ്ററും ഭിന്നശേഷിക്കാരനായ രണ്ടാം ക്ലാസിലെ ഫായിസ് തയ്യിൽ പുരയിലും നിർവ്വഹിക്കുന്നു 'സീഡിൻ്റെ നേതൃത്വത്തിൽ പച്ചക്കറി കൃഷി,ഔഷധതോട്ടം, ശലഭോദ്യാനം, പൂന്തോട്ടം എന്നിവ വിപുലപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് സീഡ് അംഗങ്ങൾ
August 12
12:53
2019