SEED News

കൊതുകു നിർമാർജനദിനം ആചരിച്ചു

ചാലപ്പുറം ഗവ. ഗണപത് ബോയ്സ് ഹൈസ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കൊതുക് നിർമാർജനദിനം ആചരിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ പി.വി. സുബ്രഹ്മണ്യൻ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്ക് ഗപ്പി മത്സ്യങ്ങളെ വിതരണം ചെയ്തു. ‘കൊതുകു നിർമാർജനം നമ്മുടെ പരിസരങ്ങളിൽ’ എന്ന വിഷയവുമായി ബന്ധപ്പെട്ട് ബോധവത്കരണ ക്ലാസ് നടത്തി.

കൊതുകു നിയന്ത്രണത്തിന്റെ ബാലപാഠം വിദ്യാർഥികളിൽ പ്രോത്സാഹിപ്പിക്കുകയും ഇതിലൂടെ വീടുകളിൽ ജൈവികപ്രാണിനിയന്ത്രണ മാർഗങ്ങൾ സ്വീകരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്കരിച്ചത്. പരിസരശുചീകരണത്തിലൂടെയും വ്യക്തിശുചിത്വത്തിലൂടെയും സുസ്ഥിര ആരോഗ്യം ഉറപ്പാക്കണമെന്ന് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറായ കെ.ടി. ഷാജു പറഞ്ഞു. പ്രധാനാധ്യാപിക ടി. സബിത, സീഡ് കോ-ഓർഡിനേറ്റർ ഡെയ്സി ജോൺ, സീഡ് പോലീസ് ലീഡർ ഇർഫാൻ ഹംസ എന്നിവർ സംസാരിച്ചു.

August 22
12:53 2019

Write a Comment

Related News