SEED News

പ്രളയത്തിൽ അകപ്പെട്ട സഹപാഠികൾക്കായി കോഴിക്കോട് വിദ്യാഭ്യാസജില്ലയിലെ സീഡ് ക്ലബ്ബ് ശേഖരിച്ച പഠനോപകരണങ്ങൾ മാതൃഭൂമി എക്സിബിഷൻ മാനേജർ എം. ജയരാജ് ഏറ്റുവാങ്ങുന്നു

കോഴിക്കോട്: പ്രളയദുരിതാശ്വാസത്തിന് കൈത്താങ്ങുമായി മാതൃഭൂമി സീഡ് ക്ലബ്ബ് അംഗങ്ങൾ. കോഴിക്കോട് വിദ്യാഭ്യാസജില്ലയിലെ സീഡ് ക്ലബ്ബ് അംഗങ്ങൾ ശേഖരിച്ച ഭക്ഷണസാധനങ്ങളും പഠനോപകരണങ്ങളും മാതൃഭൂമിയുടെ ‘കേരളത്തിനൊരു കൈത്താങ്ങ്’ പദ്ധതിയിലേക്കായി കൈമാറി.

ബിലാത്തികുളം ബി.ഇ.എം.യു.പി.സ്കൂൾ, ചാലപ്പുറം ഗവ. ഗണപത് മോഡൽ ഗേൾസ് എച്ച്.എസ്.എസ്., ചാലപ്പുറം ഗവ. ഗണപത് ബോയ്സ് എച്ച്.എസ്., തലക്കുളത്തൂർ സി.എം.എം.എച്ച്.എസ്.എസ്., മാളിക്കടവ് എം.എസ്.എസ്. പബ്ലിക് സ്കൂൾ, ആഴ്ചവട്ടം ജി.എൽ.പി.എസ്. എന്നീ സ്കൂളുകളിലെ വിദ്യാർഥികളും അധ്യാപകരും ചേർന്ന് സമാഹരിച്ച സാധനങ്ങളാണ് കൈമാറിയത്.

ഭക്ഷ്യവസ്തുക്കളും നോട്ടുബുക്കും പെൻസിലും കുടയുമുൾപ്പെടെയുള്ള പഠനോപകരണങ്ങളുമാണ് നൽകിയത്. ബിലാത്തികുളം ബി.ഇ.എം.യു.പി. സ്കൂൾ കോഴിക്കോട് മാതൃഭൂമി ഓഫീസിലെത്തിച്ച സാധനങ്ങൾ മാതൃഭൂമി ജോയന്റ് മാനേജിങ് എഡിറ്റർ പി.വി. നിധീഷ് ഏറ്റുവാങ്ങി. ബി.ഇ.എം.യു.പി. സ്കൂൾ സീഡ് കോ-ഓർഡിനേറ്റർ നീലമ ഹെറീന, ലൈസമ്മ വർഗീസ് എന്നിവർ പങ്കെടുത്തു. മാളിക്കടവ് എം.എസ്.എസ്.പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ടി. ഹരിദാസ് മാതൃഭൂമി എക്‌സിബിഷൻ മാനേജർ എം. ജയരാജിന് പഠനോപകരണങ്ങൾ കൈമാറി. അധ്യാപകരായ ഡെയ്സി ജോൺ, കെ. ശ്രീജ, ഉഷാകുമാരി, രാജേഷ് എന്നിവർ പങ്കെടുത്തു.

August 22
12:53 2019

Write a Comment

Related News