SEED News

രാജീവ് ഗാന്ധി ജന്മപഞ്ച സപ്തതി പുരസ്കാരം

സ്കൂൾവിദ്യാർഥികളിൽ കൃഷി, പരിസ്ഥിതി, പ്രകൃതിസംരക്ഷണ വിഷയങ്ങളിൽ അവബോധം വളർത്തുന്ന ‘മാതൃഭൂമി’യുടെ സംരംഭമായ സീഡിന് രാജീവ് ഗാന്ധി ജന്മപഞ്ച സപ്തതി പുരസ്കാരം.

അന്തരിച്ച മുൻപ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ 75-ാം ജന്മവാർഷികാഘോഷത്തിന്റെ ഭാഗമായി രാജീവ് യൂത്ത് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ അവാർഡ് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിൽനിന്ന് മാതൃഭൂമി ന്യൂഡൽഹി മാർക്കറ്റിങ് മാനേജർ സുഷാന്ത് ലോങ്കർ ഏറ്റുവാങ്ങി. കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ നടന്ന ചടങ്ങിൽ പ്രൊഫ. കെ.വി. തോമസ് അധ്യക്ഷനായി.

രാജീവ് യൂത്ത് ഫൗണ്ടേഷൻ ചെയർമാൻ റഷീദ് പറമ്പൻ സ്വാഗതവും ജനറൽ സെക്രട്ടറി സിബി ജോസഫ് നന്ദിയും പറഞ്ഞു.

August 22
12:53 2019

Write a Comment

Related News