SEED News

കർഷകദിനത്തിൽ നെൽക്കർഷകന് ആദരം

ചെറുപുഴ: ചെറുപുഴ ജെ.എം.യു.പി. സ്കൂൾ സീഡ് പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ചെറുപുഴയിലെ നെൽകർഷകനും ഗവ. ടി.ടി.ഐ. റിട്ട. പ്രിൻസിപ്പലുമായ കെ.കെ.ജലാലിനെ ആദരിച്ചു. കർഷകദിനത്തിൽ അദ്ദേഹത്തിന്റെ നെൽപ്പാടം വിദ്യാർഥികൾ സന്ദർശിച്ചു. 
നെൽക്കൃഷിയേക്കുറിച്ചും അതിന്റെ പ്രത്യേകതകളെക്കുറിച്ചും മലയോരത്ത് നെല്ല് നടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും അദ്ദേഹം കുട്ടികളോട് വിശദീകരിച്ചു. ജെ.എം. യു.പി. സ്കൂൾ സീഡ് പരിസ്ഥിതി ക്ലബ്ബ്  അംഗങ്ങളായ ആൻമേരി, നിയ ജോസി, എം.കെ.അനുദർഷ്, പ്രഥമാധ്യാപകൻ -ഇൻ ചാർജ് വി.സിഷാജി, അധ്യാപകരായ സി.കെ.ഷീന, പി.ലീന, ഇ.ജയചന്ദ്രൻ, റോബിൻ വർഗീസ്, എം.വി.ജിഷ, ഫ്ലോജസ് ജോണി എന്നിവർ നേതൃത്വം നൽകി.

August 23
12:53 2019

Write a Comment

Related News