SEED News

വാഴവൈവിധ്യവുമായി തില്ലങ്കേരി യു.പി. സ്കൂൾ

ഇരിട്ടി: തില്ലങ്കേരി യു.പി. സ്കൂൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വാഴവൈവിധ്യം പരിപാടി സംഘടിപ്പിച്ചു. നിലവിലുള്ളതും അന്യംനിന്നുപോകുന്നതുമായ ഇരുപതിൽപ്പരം വിവിധയിനം വാഴകളാണ് വിദ്യാർഥികൾക്ക് പരിചയപ്പെടുത്താനും കൃഷിയിൽ ആഭിമുഖ്യംവളർത്താനുമായി സ്കൂളിൽ പ്രദർശിപ്പിച്ചത്. സ്കൂളിലെ പൂർവവിദ്യാർഥിയും സംസ്ഥാന കർഷക അവാർഡ് ജേതാവുമായ തില്ലങ്കേരിയിലെ ഷിംജിത്താണ് ഈ അപൂർവയിനം വാഴവിത്തിനങ്ങൾ നൽകിയത്. അദ്ദേഹത്തെ ചടങ്ങിൽ ആദരിച്ചു. പരിപാടി വാഴക്കന്ന് നട്ടുകൊണ്ട് തില്ലങ്കേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി.സുഭാഷ് ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ പി.കെ.ശ്രീധരൻ അധ്യക്ഷതവഹിച്ചു. കൃഷി ഓഫീസർ അനുപമ മുഖ്യപ്രഭാഷണം നടത്തി. സീഡ് കോ ഓർഡിനേറ്റർ ബാബുരാജ്, പ്രഥമാധ്യാപിക കെ.വി.സീതാലക്ഷ്മി, പി.ടി.എ. പ്രസിഡന്റ് കെ.മഹേഷ്‌കുമാർ, പി.രഞ്ജിത എന്നിവർ സംസാരിച്ചു.

August 23
12:53 2019

Write a Comment

Related News