SEED News

വായുമലിനീകരണത്തിനെതിരേ ബോധവത്‌കരണവുമായി സൈക്കിൾ റാലി

കൊല്ലം: ശുദ്ധവായുവും ആരോഗ്യവും എന്ന മുദ്രാവാക്യമുയർത്തി വായുമലിനീകരണത്തിനെതിരേ ചങ്ങൻകുളങ്ങര വിവേകാനന്ദ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ സൈക്കിൾ റാലി നടത്തി. മാതൃഭൂമി സീഡ് ക്ലബ്ബ് ഉദ്ഘാടനത്തോടനുബന്ധിച്ച് ഓച്ചിറ പോലീസ് സർക്കിൾ ഇൻസ്പെക്ടർ ആർ.പ്രകാശ് റാലി ഫ്ലാഗ് ഓഫ് ചെയ്തു. സ്കൂൾ ചെയർമാൻ രാജശേഖരൻ പിള്ള പ്രകൃതിസംരക്ഷണത്തിന്റെ പ്രാധാന്യം ഉൾക്കൊള്ളാൻ കുട്ടികൾ മുന്നിട്ടിറങ്ങണമെന്ന സന്ദേശം നൽകി. കായംകുളം ഫ്രീവീലേഴ്സ് സൈക്കിളിങ്‌ ക്ലബ്ബ് ഭാരവാഹികൾ റാലിക്ക് നേതൃത്വം നൽകി.

സ്കൂൾ വൈസ് ചെയർമാൻ ഡോ. മഞ്ജു രാജശേഖരൻ, പ്രിൻസിപ്പൽ ഡോ. അജിത് കെ.സി., പി.ടി.എ. പ്രസിഡന്റ് അബ്ദുൾ ഖാദർ കെ.എം., സീഡ് കോ-ഓർഡിനേറ്റർ ലിൻജുഷ, വിമൽ, സക്കീർ, രവികുമാർ, ശ്രീലേഖ, അയ്യപ്പൻ തുടങ്ങിയവർ സംസാരിച്ചു.

August 23
12:53 2019

Write a Comment

Related News