SEED News

പ്രളയസഹായത്തിലേക്ക് വിദ്യാർഥികൾ നിർമിച്ച തലയണകൾ

കൊല്ലം : പ്രളയദുരിതത്തിൽപ്പെട്ടവർക്ക് പടിഞ്ഞാറേ കല്ലട ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ മാതൃഭൂമി ഹരിതശ്രീ സീഡ് ക്ലബ്ബ്‌ അംഗങ്ങളുടെ സഹായം. മാതൃഭൂമിയുടെ കേരളത്തിനൊരു കൈത്താങ്ങ് പദ്ധതിയിലേക്കാണ് വിദ്യാർഥികൾ സ്വയംനിർമിച്ച തലയണകളുമായെത്തിയത്.

തയ്യൽക്കടയിൽനിന്ന് പുറന്തള്ളുന്ന തുണിക്കഷണങ്ങൾ വൃത്തിയാക്കി പുതിയ തുണിക്കവറുകളിലാക്കിയാണ് തലയണകൾ നിർമിച്ചത്. പ്രിൻസിപ്പൽ സജിത പി.എം., സീഡ് കോ-ഓർഡിനേറ്റർ ഡോ. ജയശ്രീ, ജി.ഹരികുമാർ, ജെ.ആൻസി, ജോബി ജോയി, സോണിയ, ഐശ്വര്യ എന്നിവർ ചേർന്ന് മാതൃഭൂമി ഓഫീസിലെത്തി തലയണകൾ കൈമാറി.

August 23
12:53 2019

Write a Comment

Related News