SEED News

ഗ്രോബാഗിൽ നെൽക്കൃഷി ചെയ്ത് കരിമണ്ണൂർ സെന്റ് ജോസഫ്‌സ് സ്കൂൾ

കരിമണ്ണൂർ: നെൽവയലുകൾ നികത്തിയ കേരളത്തിൽ പുതിയ പരീക്ഷണവുമായി കരിമണ്ണൂർ സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്കൂളിലെ സീഡ് ക്ലബ്ബ്‌ അംഗങ്ങൾ. ‘ഗ്രോബാഗ് പാഡി കൾട്ടിവേഷൻ’ പദ്ധതിക്കാണ് കർഷകദിനത്തിൽ തുടക്കമായത്.വയലുകൾ അന്യമായ കാലത്ത് നെൽക്കൃഷി ചെയ്യാൻ സ്ഥലമന്വേഷിക്കാതെ ഗ്രോബാഗിൽ കൃഷി ചെയ്ത് വിജയിപ്പിക്കാനാണ് സീഡ് അംഗങ്ങൾ ശ്രമിക്കുന്നത്.പദ്ധതിയുടെ ഉദ്ഘാടനം മ്യൂസിക് റിയാലിറ്റി ഷോ ഫൈനലിസ്റ്റായ ലിബിൻ സ്കറിയ നിർവഹിച്ചു. സ്കൂൾ മാനേജർ റവ.ഡോ. സ്റ്റാൻലി പുൽപ്രയിൽ, ഹെഡ്മാസ്റ്റർ ജോയിക്കുട്ടി ജോസഫ്, സീഡ് കോ-ഓർഡിനേറ്റർ സാബു ജോസ് എന്നിവർ പ്രസംഗിച്ചു.

August 23
12:53 2019

Write a Comment

Related News