പ്രാദേശിക പ്രശ്‌നങ്ങൾ പഠിക്കാൻ അവലോകനയോഗം
ശ്രീകൃഷ്ണപുരം: സീഡ് പദ്ധതിയുടെ ഭാഗമായി പ്രാദേശികപ്രശ്‌നങ്ങൾ പഠിക്കാൻ എസ്.വി.എ.യു.പി.സ്‌കൂൾ അവലോകനയോഗം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ഷീബ പാട്ടത്തൊടി ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി പ്രശ്‌നങ്ങളും അവയ്ക്കുള്ള പരിഹാര നിർദേശങ്ങളും ചർച്ചചെയ്തു.കരിമ്പുഴ ഹെൽത്ത് ഇൻസ്‌പെക്ടർ സന്തോഷ് സി.എം., എ. പ്രിയൻ, പരിസ്ഥിതി പ്രവർത്തകൻ കെ. ബഷീർ, കരിമ്പുഴ കൃഷി ഓഫിസർ നീതുചന്ദ്രൻ, പഞ്ചായത്തംഗം ഷംസിയ ഉമ്മർ, ആർ.പി. ലീന, അജീഷ്, പ്രധാനാധ്യാപകൻ എം. മോഹനൻ, സീഡ് കോ-ഓർഡിനേറ്റർ കെ. അബു, അബ്ദുൾ അസീസ് തുടങ്ങിയവർ സംസാരിച്ചു.
പ്രളയബാധിതർക്ക് കുട്ടികൾ ശേഖരിച്ച ധനസഹായവും വേദിയിൽ നൽകി.
August 26
12:53
2019