SEED News

ആയിരം സീഡ് ബോളുമായി ചെർലയം.എച്ച്.സി.സി.ജി.യു.പി.സ്കൂൾ

തൃശൂർ : ചെർലയം.എച്ച്.സി.സി.ജി.യു.പി.സ്കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ ആയിരം സീഡ് ബോളുകൾ ഉണ്ടാക്കി വിതരണം ചെയ്തു.  ജൈവ വളങ്ങൾ ചേർത്തുണ്ടാക്കിയ മിശ്രിതത്തിൽ വിത്തുകൾ വെച്ച് ഉണക്കിയെടുത്തതാണ് സീഡ് ബോൾ തയ്യാറാക്കിയത്.സീഡ് ബോളുകൾ സ്കൂളിലെ കൃഷിത്തോട്ടത്തിലേക്കും അടുത്തുള്ള തോട്ടങ്ങളിലേക്കും വിദ്യാർഥികൾ എറിഞ്ഞു.അഞ്ഞൂറോളം സീഡ് ബോളുകൾ വർണക്കടലാസുകൊണ്ട് പൊതിഞ്ഞ "ഡോൾ "രൂപത്തിലാക്കി കുന്നംകുളം ബസ് സ്റ്റാൻഡിലും ഓട്ടോ സ്റ്റാൻഡിലും വിദ്യാർഥികൾ വിതരണം ചെയ്തു.പ്ലാസ്റ്റിക് അമിത ഉപഭോഗത്തിനെതിരായി നോട്ടീസുകളും തുണി സഞ്ചികളും ഇതോടൊപ്പം വിതരണം ചെയ്‌തു.
സ്കൂൾ പ്രദനാദ്ധ്യാപിക  സിസ്റ്റർ . ഗീതി മരിയ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ പി.ടി.എ പ്രസിഡന്റ്  ജാസിൻ, പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളായ അജിതൻ,  സുബൈർ, എഡ്വിൻ സീഡ് കോഡിനേറ്റർമാരായ .നെസ്സി,എ.സി.വിൻസി  എന്നിവർ നേതൃത്വം നൽകി 
 

August 26
12:53 2019

Write a Comment

Related News