SEED News

സീഡ് ക്ലബ്ബിെന്റ പരിസ്ഥിതി അവലോകന യോഗം

കുമരംപുത്തൂർ: പരിസ്ഥിതി അവലോകനയോഗം ചേർന്ന് കുമരംപുത്തൂർ എ.യു.പി.എസ്. സീഡ് ക്ലബ്ബ് വിദ്യാർഥികൾ.സ്കൂളിന്‌ സമീപത്തുള്ള പരിസ്ഥിതിപ്രശ്നങ്ങളെക്കുറിച്ച് ചർച്ച ചെയ്യുകയും പരിഹാരമാർഗങ്ങൾ ക്രോഡീകരിക്കുകയും ചെയ്തു. പ്രസിദ്ധ പരിസ്ഥിതിപ്രവർത്തകനും നാടകകൃത്തും എഴുത്തുകാരനുമായ കെ.പി.എസ്. പയ്യനെടം ചർച്ചയുടെ മോഡറേറ്റർ ആയി.വില്ലേജ് ഓഫീസർ അസ്മാബി, വാർഡ് മെമ്പർ അബ്ദുൾ അസീസ്, പരിസ്ഥിതിസ്നേഹി നീലാംബരൻ, ആരോഗ്യപ്രവർത്തകൻ സുരേഷ്, ബി.ആർ.സി. ട്രെയ്‌നർ സന്തോഷ്, പി.ടി.എ. പ്രസിഡന്റ്‌ ഹരിദാസൻ, മാനേജർ ഗോപാലകൃഷ്ണൻ, പി.ടി.എ. ഭാരവാഹികളായ സത്യൻ, ഷെറീന, സജ്ന ബീവി, അധ്യാപികയായ വസന്ത എന്നിവർ ചർച്ചയിൽ പങ്കെടുത്തു.പ്രധാനാധ്യാപകൻ മത്തായി, സീഡ് ക്ലബ്ബ് കൺവീനർമാരായ മുഹമ്മദ് ഷാഫി, കൃഷ്ണകുമാരി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

August 27
12:53 2019

Write a Comment

Related News