SEED News

പ്രളയ ബാധിതർക്ക് കൈത്താങ്ങുമായി സീഡ് ക്ലബ്

വിദ്യാർഥികൾ സമാഹരിച്ച പഠനോപകരണങ്ങൾ  
പ്രളയ ബാധിതർക്ക് ഒരു കൈത്താങ്ങുമായി പാലോളി എ.എം.എൽ.പി സ്കൂളിലെ വിദ്യാർഥികൾ.
പാലോളി: പാലോളി എ.എം.എൽ.പി സ്കൂളിലെ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രളയ ബാധിതരെ സഹായിക്കാൻ നടത്തിയ വിഭവ സമാഹരണത്തിൽ ലഭിച്ച പഠനോപകരണങ്ങൾ മാതൃഭൂമിക്ക് കൈമാറി.വിവിധ സന്നദ്ധ സംഘടനകളിൽ നിന്നും സമാഹരിച്ച പഠനോപകാരണങ്ങളാണ് സ്കൂളിലെ സീഡ് ക്ലബിന് കൈമാറിയത്. ഹെഡ്മാസ്റ്റർ വി.വിനോദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പി.സഫൈഡ് നന്ദി പറഞ്ഞു.

August 27
12:53 2019

Write a Comment

Related News