SEED News

പരിസ്ഥിതിസംരക്ഷണത്തിനായി ബോധവത്കരണ റാലി


ആലപ്പുഴ: ‘ആമസോൺ മഴക്കാടുകൾ സംരക്ഷിക്കൂ, ഭൂമിയെ രക്ഷിക്കൂ’ എന്ന ആഹ്വാനവുമായി വിദ്യാർഥികളുടെ പരിസ്ഥിതിസംരക്ഷണ ബോധവത്കരണ റാലി. ആലപ്പുഴ ഗവ. മുഹമ്മദൻസ് എൽ.പി. സ്കൂളിലെ വിദ്യാർഥികളുടെ നേതൃത്വത്തിലായിരുന്നു ബോധവത്കരണ റാലിയും പ്രദർശനവും. 
റാലി സ്കൂൾ പ്രഥമാധ്യാപിക പി.കെ.ഷൈമ ഉദ്‌ഘാടനം ചെയ്‌തു. സീഡ് ക്ലബ്ബ് കോ-ഓർഡിനേറ്റർ കെ.കെ.ഉല്ലാസ്, മാർട്ടിൻ പ്രിൻസ്, കെ.എസ്.സജി, ശ്യാം എന്നിവർ നേതൃത്വം നൽകി.

August 28
12:53 2019

Write a Comment

Related News