SEED News

ഞങ്ങളുടെ സ്കൂൾമുറ്റത്തെ വെള്ളക്കെട്ടിന് പരിഹാരം വേണം’



വേളൂർ സെന്റ് ജോൺസ് യു.പി. സ്കൂൾ മുറ്റത്തെ വെള്ളക്കെട്ട്
സീഡ് റിപ്പോർട്ടർ
നാട്ടിലെല്ലാം വെള്ളപ്പൊക്കത്തിന്റെ ദുരിതം മാറിയാലും ഞങ്ങളുടെ സ്കൂൾമുറ്റത്ത് എന്നും വെള്ളക്കെട്ടാണ്. കളിക്കാനോ, ഒന്നിറങ്ങി നടക്കാനോ പറ്റാത്തതിൽ ഞങ്ങൾക്ക് സങ്കടമുണ്ട്. മഴയും വെള്ളപ്പൊക്കവും മറിയിട്ടും രണ്ടാഴ്ചയിലധികമായി ഇവിടം വെള്ളം നിറഞ്ഞ് കിടക്കുകയാണ്. കൊതുകുകളും മറ്റും മുട്ടയിട്ട് പെരുകാനുള്ള സാധ്യതയുണ്ട്. നേരത്തെ കോട്ടയം നഗരസഭയ്ക്ക് പരാതി കൊടുത്തതാണ്. ഇപ്പോൾ നഗരസഭാ കൗൺസിലറോടും ഞങ്ങൾ പ്രശ്നത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്.
എൽ.കെ.ജി. മുതൽ ഏഴാം ക്ലാസ് വരെയാണ് സ്കൂളില്. നാനൂറ്റമ്പതോളം കുട്ടികൾ ഇവിടെ പഠിക്കുന്നു. സ്കൂളിന്റെ പരിസരപ്രദേശമാകെ മണ്ണിട്ടുയർത്തിയതാണ് പ്രശ്നമായത്. വെള്ളം ഒഴുകിപ്പോകാനുള്ള സാഹചര്യമില്ലാതായി. കുട്ടികളായ ഞങ്ങളുടെ പ്രശ്നം ജില്ലാ കളക്ടർ, എം.എൽ.എ., മറ്റ് ജനപ്രതിനിധികൾ, നഗരസഭ എല്ലാവരും ചേർന്ന് പരിഹരിച്ച് തരണമെന്നാണ് സ്കൂളിലെ മാതൃഭൂമി സീഡ് പ്രവർത്തകരായ ഞങ്ങളുടെ വിനീതമായ അപേക്ഷ.
എന്ന് വിശ്വാസപൂർവം
നിബിൻ ഷെറഫ്,
സീഡ് റിപ്പോർട്ടർ,
സെന്റ് ജോൺസ് യു.പി. സ്കൂൾ,
വേളൂർ, കോട്ടയം.


August 30
12:53 2019

Write a Comment

Related News