SEED News

പോലീസ് സ്‌റ്റേഷന്‍ സന്ദര്‍ശിച്ച് തെക്കേമല സെന്റ് മേരീസ് എച്ച്.എസിലെ വിദ്യാര്‍ഥികള്‍

പെരുവന്താനം: മാതൃഭൂമി സീഡിന്റെ അറിയാന്‍ സര്‍ക്കാര്‍ സേവനങ്ങള്‍ എന്ന പദ്ധതിയുടെ ഭാഗമായി പോലീസ് സ്‌റ്റേഷന്‍ സന്ദര്‍ശനം നടത്തി തെക്കേമല സെന്റ് മേരീസ് എച്ച്.എസിലെ വിദ്യാര്‍ഥികള്‍. പോലീസ് സ്‌റ്റേഷനിലെ വിവിധ വിഭാഗങ്ങളെ കുട്ടികള്‍ക്കായി എഎ.എസ്.ഐ. അനില്‍കുമാര്‍ പരിചയപ്പെടുത്തുകയും പ്രവര്‍ത്തനങ്ങള്‍ വിവരിച്ചു നല്‍കുകയും ചെയ്തു. നിയമം പരിപാലിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് എസ്.സി.പി.ഒ. ഇസ്മയില്‍, ഡബ്ലു.സി.പി.ഒ. ഫൗസീന പി.എച്ച്. എന്നിവര്‍ കുട്ടികള്‍ക്ക് ബോധവത്ക്കരണവും നല്‍കി. പ്രഥമാധ്യാപിക ബെറ്റി ആന്റണി വെട്ടം, സീഡ് കോര്‍ഡിനേറ്റര്‍ ഷീന മാത്യൂ, പി.ടി.എ. പ്രസിഡന്റ് ഷാജി പുല്ലാട്ട് എന്നിവര്‍ നേതൃത്വം നല്‍കി.

ഫോട്ടോ :തെക്കേമല സെന്റ് മേരീസ് എച്ച്.എസിലെ വിദ്യാര്‍ഥികള്‍ പെരുവന്താനം പോലീസ് സ്‌റ്റേഷന്‍ സന്ദര്‍ശിച്ചപ്പോള്‍.

August 31
12:53 2019

Write a Comment

Related News