SEED News

നാട്ടറിവ് ദിനത്തിൽ ഔഷധസസ്യത്തോട്ട നിർമാണം നടത്തി.


പെരിയങ്ങാനം: ഗവ: എൽ.പി.സ്കൂൾ പെരിയങ്ങാനം സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നാട്ടറിവ് ദിനത്തിൽ സ്കൂൾ പറമ്പിൽ ഔഷധസസ്യത്തോട്ടം നിർമിച്ചു. സ്കൂളിന്റെ ജൈവ വൈവിധ്യേദ്യാനവുo സമീപ പ്രദേശവും സന്ദർശിച്ച് സീഡ് ക്ലബ് അംഗങ്ങൾ ഔഷധസസ്യ പരിചയവും ശേഖരണവും നടത്തിയാണ് തോട്ടം നിർമിച്ചത്.തുടർന്ന് നാടിന്റെ ഔഷധസസ്യ സമ്പത്തിനെക്കുറിച്ചും  സസ്യങ്ങളെ പരിചയപ്പെടുത്തി അവയുടെ ഔഷധമൂല്യങ്ങളെക്കുറിച്ചും ക്ലാസ്സുകളുണ്ടായി. ശ്രീ.നാരായണൻ വൈദ്യർ ക്ലാസ്സ് കൈകാര്യം ചെയ്തു. ഹെഡ്മാസ്റ്റർ രവി.പി, സീഡ് കോർഡിനേറ്റർ സജയൻ.എ ,കാവേരി പെരിയങ്ങാനം എന്നിവർ നേതൃത്വം നൽകി.

September 02
12:53 2019

Write a Comment

Related News