SEED News

പ്രാദേശിക പരിസ്ഥിതി വിഷയങ്ങൾ പഠനാനുഭവമാക്കി വിദ്യാർഥികൾ

താമരശ്ശേരി: സ്കൂൾപരിസരത്തെ പരിസ്ഥിതിപ്രശ്നങ്ങളെ അടുത്തറിഞ്ഞ് വിദ്യാർഥികൾ. ‘മാതൃഭൂമി സീഡി’ന്റെ സ്കൂൾപ്രവർത്തനത്തിന്റെ ഭാഗമായി അണ്ടോണ എ.എം.യു.പി. സ്കൂളിലാണ് ജനപ്രതിനിധികളും വിവിധ ഉദ്യോഗസ്ഥരും പരിസ്ഥിതിപ്രവർത്തകരും നാട്ടുകാരും ഒത്തുചേർന്ന് പ്രദേശത്തെ പരിസ്ഥിതിവിഷയങ്ങൾ അവലോകനംചെയ്തത്.

പ്രദേശത്തെ പ്രകൃതിയുടെ മുൻകാല അവസ്ഥയും നിലവിലെ അവസ്ഥയും അവതരിപ്പിച്ച് ചർച്ച സജീവമാക്കി. വയൽ നികത്തൽ, പ്ലാസ്റ്റിക് മാലിന്യങ്ങൾ കെട്ടിക്കിടക്കൽ, ജലസ്രോതസ്സുകളായ ഇരുതുള്ളിപ്പുഴ, മഞ്ഞക്കുണ്ട്, അരീപ്പറ്റതോട് എന്നിവയുടെ മലിനീകരണം തുടങ്ങിയവ പ്രധാന ചർച്ചാവിഷയമായി.

ഗ്രാമപ്പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ജെസ്സി ശ്രീനിവാസൻ ഉദ്ഘാടനംചെയ്തു. വാർഡംഗം റസീന സിയാലി അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക വിനീത, സീഡ് കോ-ഓർഡിനേറ്റർ റീന ബഷീർ, മുൻ പ്രധാനാധ്യാപകൻ കെ.എം. അഷ്‌റഫ്, പി.ടി.എ. പ്രസിഡന്റ് എ.ടി. അഷ്‌റഫ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സുബൈദ, താമരശ്ശേരി കൃഷി അസിസ്റ്റന്റ് റിഷാന, എ.ഡി.എസ്. അംഗം ഗീത തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

September 07
12:53 2019

Write a Comment

Related News