SEED News

കണ്ടത്തിൻ പാലം പാടശേഖരം ഇനിയും വിളയും.


കാലവർഷം തകർത്തെറിഞ്ഞ നെൽപ്പാടം കൃഷിയോഗ്യമാക്കി സീഡ് ക്ലബ്.

രാജാക്കാട്: കാലവർഷ കെടുതിയിൽ തകർന്നു പോയ രാജകുമാരി കണ്ടത്തിൻ പാലം പാടശേഖരത്തിൽ ഇനിയും നൂറു മേനി വിളയും. രാജകുമാരി വെക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ് അംഗങ്ങളുടെയും, അധ്യാപകരുടെയും കൂട്ടായ പരിശ്രമത്തിലാണ് നെൽപാടത്തിന് പുതുജീവനേകുന്നത്. സമൃദ്ധിയായി കൃഷി നടത്തിയിരുന്ന ഈ പാടശേഖരം കനത്ത മഴയെ തുടർന്ന് നാശത്തിന്റെ വക്കിലായിരുന്നു. കനത്ത മഴയിലെ വെള്ളപാച്ചിലിൽ മണ്ണും, മണലും ,മാലിന്യങ്ങളും കയറി പാടത്തിന്റെ ബണ്ടുകൾ ഉൾപ്പെടെ തകർന്നിരുന്നു. ഇവിടെ കൃഷിയിറക്കാനാവാതെ പ്രതിസന്ധിയിലായ നടു മറ്റം മേടാട്ടു ഷാന്റിയുടെ ഒരേക്കർ പാടമാണ് വിദ്യാർത്ഥികൾ കൃഷിയോഗ്യമാക്കിയത്. സിഡ് ക്ലബിന്റെ നേതൃത്ത്വത്തിലെത്തിയ വിദ്യാർഥികൾ പ്രദേശത്ത് വന്നിടത്ത പ്ലസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്തു.തുടർന്ന് നിലം ഉഴുതും, തകർന്നടിഞ്ഞ ബണ്ടുകളുടെ അറ്റകുറ്റ പണികൾ നടത്തിയും, പാടത്തിനു സമീപത്തെ തോടുകൾ വൃത്തിയാക്കിയും പാടശേഖരം കൃഷിയോഗ്യമാക്കി മാറ്റി. സീഡ് ക്ലബിന്റെ നേതൃത്യത്തിൽ നടന്ന ഞാറുനടീൽ വിദ്യാർഥികൾ ഉത്സവമാക്കി മാറ്റി.സ്ക്കൂൾ പ്രിൻസിപ്പാൾ ബ്രിജേഷ് ബാലകൃഷ്ണൻ ,അധ്യാപകരായ സി.എം റീന, പ്രിൻസ് പോൾ, സനൽ ചന്ദ്രൻ എന്നിവർ കുട്ടികളുടെ കാർഷിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

ചിത്രം:  രാജകുമാരി കണ്ടത്തിൻ പാലം പാടശേഖരം കൃഷിയോഗ്യമാക്കി സീഡ് ക്ലബ് അംഗങ്ങൾ ഞാറു നടന്നു

September 14
12:53 2019

Write a Comment

Related News