SEED News

ഓസോൺ ദിനത്തിൽ സൈക്കിൾ പരിശീലനത്തിന് തുടക്കമിട്ട് വൈക്കിലശ്ശേരി യു.പി.

വൈക്കിലശ്ശേരി: ഓസോൺ ദിനാചരണത്തിന്റെ ഭാഗമായ് വൈക്കിലശ്ശേരി യു.പി സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സൈക്കിൾ പരിശീലനം ആരംഭിച്ചു. ‘ആരോഗ്യംനേടാം, സൈക്കിൾ ഉപയോഗിക്കാം’ എന്ന പദ്ധതി പ്രധാനാധ്യാപിക മോളി സുഷമ ഉദ്ഘാടനംചെയ്തു.

അന്തരീക്ഷമലിനീകരണം കുറയ്ക്കുക. വിദ്യാർഥികളുടെ കായികക്ഷമത വർധിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ ഉദ്ദേശ്യം. സ്കൂളിലെ മുഴുവൻ കുട്ടികളെയും സൈക്കിൾ സ്വയംപര്യാപ്തതയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സീഡ് ക്ലബ്ബ് ഈ പ്രവർത്തനം ഏറ്റെടുത്തത്. സൈക്കിൾ ഉപയോഗിക്കുന്നതുകൊണ്ട് ഉണ്ടാകുന്ന ഗുണങ്ങളെക്കുറിച്ച് പുതുതലമുറയെ ബോധവത്‌കരിക്കും എന്ന് സീഡ് അംഗങ്ങൾ വ്യക്തമാക്കി.

വാഹനപുകയുടെ ദൂഷ്യഫലങ്ങൾ, ഓസോണിന്റെ നാശം, കാലാവസ്ഥവ്യതിയാനം തുടങ്ങിയ കാര്യങ്ങൾ അംഗങ്ങൾ വിശദീകരിച്ചു.

സീഡ് കോഓർഡിനേറ്റർ കെ.എം.അഷ്കർ, അനൂപ്, സാരംഗ് തുടങ്ങിയവർ സംസാരിച്ചു.

September 17
12:53 2019

Write a Comment

Related News