reporter News

വിദ്യാർഥികൾക്ക് ഭീഷണിയായി മഹാപ്രളയത്തിലെ ഉരുൾപൊട്ടലിന്റെ അവശിഷ്ടം

സീതത്തോട്: മഹാപ്രളയത്തിലുണ്ടായ ഉരുൾ പൊട്ടലിന്റെ അവശിഷ്ടങ്ങൾ സ്കൂൾ വിദ്യാർഥികൾക്ക് ഭീഷണിയാകുന്നു. ഗുരുനാഥൻ മണ്ണ് ഗവ. ട്രൈബൽ യു.പി.സ്കൂളിലെ വിദ്യാർഥികൾക്കാണ് ഇൗ ദുരിതം നേരിടേണ്ടി വരുന്നത്. 2018-ലെ മഹാപ്രളയത്തിനിടെ ഉണ്ടായ ഉരുൾ പൊട്ടലിൽ വലിയ കരിങ്കല്ലുകളും ചെളിയും സ്കൂളിന്റെ മുന്നിലായുള്ള നടപ്പാതയിൽ വന്നടിഞ്ഞിരിക്കുകയാണ്. സ്കൂളിലേക്ക് കയറുന്ന കോൺക്രീറ്റ് ഭാഗം പൂർണമായും തകർന്ന നിലയിലാണ്. ഇതുകാരണം വലിയ കരിങ്കൽ കഷ്ണങ്ങൾക്കിടയിലൂടെയാണ് കുട്ടികൾ സ്കൂളിലേക്ക് കയറുന്നത്. ചെറിയ കുട്ടികളെ മുതിർന്നവർ താങ്ങിപ്പിടിച്ചാണ് സ്കൂളിലെത്തിക്കുന്നത്. മഴപെയ്താൽ കുട്ടികളെല്ലാം ഭയപ്പാടിലാകും. സ്കൂളിനു മുന്നിലായി കിടക്കുന്ന മുഴുവൻ അവശിഷ്ടങ്ങളും മാറ്റി നടപ്പാത നന്നാക്കിത്തരണമെന്നാണ് കുട്ടികളുടെ ആവശ്യം. 



ശിവാനികൃഷ്ണ, സീഡ് റിപ്പോർട്ടർ, ഗുരുനാഥൻമണ്ണ് ഗവ.ട്രൈബൽ യു.പി.സ്കൂൾ.

September 21
12:53 2019

Write a Comment