reporter News

പരിഹാരമാകാതെ കൽമണ്ഡപത്തെ മാലിന്യപ്രശ്നം

പാലക്കാട് :   കാലങ്ങളായി മാറ്റമില്ലാതെ തുടരുന്ന ഒന്നാണ് കൽമണ്ഡപത്തെ മാലിന്യപ്രശ്നം. എത്രതവണ വൃത്തിയാക്കിയാലും വീണ്ടുമിവിടെ മാലിന്യം കുന്നുകൂടും. കൽമണ്ഡപത്തെ ജലസേചനകനാലിന് സമീപമാണ് പ്ലാസ്റ്റിക് കവറുകളിലാക്കി മാലിന്യം തള്ളുന്നത്. ഞങ്ങളുടെ സ്കൂളായ ഭാരതമാത ഹയർ സെക്കൻഡറി സ്കൂളിനടുത്തുള്ള പ്രദേശമായതിനാൽ ഇവിടത്തെ മാലിന്യപ്രശ്നം ഞങ്ങളെയും ബാധിക്കുന്നുണ്ട്. കുന്നുകൂടുന്ന മാലിന്യം കൽമണ്ഡപത്തെ ജലസേചന കനാലിലേക്കുമെത്തി വെള്ളം മലിനമാക്കുന്ന സ്ഥിതിയാണുള്ളത്. മാലിന്യം ചീഞ്ഞളിയുന്നതുമൂലമുണ്ടാകുന്ന ദുർഗന്ധവും അസഹനീയമായിരിക്കയാണ്. മാലിന്യം കുന്നുകൂടിക്കിടക്കുന്നതിനാൽ തെരുവുനായ്ക്കളുടെ ശല്യവും രൂക്ഷമായിരിക്കയാണ്. തെരുവുനായ്ക്കൾ റോഡിൽ അലഞ്ഞുതിരിയുന്നത് റോ‍ഡപകടങ്ങൾക്കും വഴിയൊരുക്കുന്നുണ്ട്.ഇൗയിടെ ഭാരതമാത സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി ഇത്തരത്തിൽ അപകടത്തിൽപ്പെടുകയും ഗുരുതരപരിക്കേറ്റ് രണ്ടുമാസം ചികിത്സയിലാവുകയുമുണ്ടായി. പരിസരശുചീകരണഭാഗമായി ഞങ്ങളുടെ സ്കൂളിലെ വിദ്യാർഥികൾ കനാൽപരിസരം നിരവധിതവണ വൃത്തിയാക്കിയിട്ടും വീണ്ടുമിവിടെ മാലിന്യം തള്ളുകയാണ്. കൽമണ്ഡപംപ്രദേശത്തെ മാലിന്യപ്രശ്നത്തിന് ശാശ്വതപരിഹാരം കാണാൻ അധികൃതർ മുൻകൈയെടുക്കണം.

September 23
12:53 2019

Write a Comment