reporter News

കാട്ടുമൃഗങ്ങളുടെ കടന്നാക്രമണം കൃഷിയും ജീവിതമാര്‍ഗവും നഷ്ടപ്പെട്ട് കര്‍ഷകര്‍


ഇല്ലിത്തോട് : മലയാറ്റൂര്‍-നീലീശ്വരം ഗ്രാമപ്പഞ്ചായത്ത് ആറാം വാര്‍ഡിലെ ഒന്നാം ബ്ലോക്ക് പ്രദേശത്തെ നിവാസികള്‍ ആകെ ഭീതിയിലാണ്. വനത്തില്‍ നിന്നും ആന, പന്നി, ചെന്നായ എന്നിവ ഇറങ്ങി കൃഷി നശിപ്പിക്കുകയും വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കുകയും ചെയ്യുന്നത് പതിവാണ്.
ഇല്ലിത്തോട് ഗവണ്‍മെന്റ് യു.പി.സ്‌കൂളിലെ പ്രീ-പ്രൈമറി വിദ്യാര്‍ഥിയായ മുഹമ്മദ് അദ് നാന്റെ വീടിനോട് ചേര്‍ന്ന് കൃഷി ചെയ്തിരുന്ന മൂവായിരം വാഴകളും ' ഓണത്തിന് ഒരു മുറം പച്ചക്കറി ' പദ്ധതിയില്‍ ലഭിച്ച വിത്തുകള്‍ നട്ടതും കാട്ടാനയുടെ ആക്രമണത്തില്‍ നശിച്ചുപോയി. സംരക്ഷണവേലി നിര്‍മിച്ച് തങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള സമരത്തിലാണ് പ്രദേശവാസികള്‍. മേലധികാരികള്‍ ആവശ്യമായ നടപടികള്‍ കൈകൊണ്ടില്ലായെങ്കില്‍ തങ്ങളുടെ കൃഷിയും ജീവിതമാര്‍ഗവും ഇല്ലാതാകുമെന്ന് പ്രദേശവാസികള്‍ ഭയപ്പെടുന്നു.

ചിത്രം :കാട്ടാന ചവിട്ടിമെതിച്ച കൃഷിയിടങ്ങളിലൊന്ന്

അന്‍ഷിന്‍ ഇ.ബൈജു
സീഡ് റിപ്പോര്‍ട്ടര്‍
ജി.യു.പി.എസ്. ഇല്ലിത്തോട്‌


September 24
12:53 2019

Write a Comment