SEED News

ലിറ്റിൽഫ്ലവർ യു.പി. സ്കൂളിൽ രാമച്ചത്തൈ വിതരണംചെയ്തു

കോഴിക്കോട്: പുഷ്പഗിരി ലിറ്റിൽഫ്ലവർ യു.പി. സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കഴിഞ്ഞവർഷം ഉരുൾപൊട്ടൽമൂലം മേൽമണ്ണ് നഷ്ടപ്പെട്ട സ്ഥലങ്ങളിൽ രാമച്ചം കൃഷിചെയ്യുന്നതിനായി തൈകൾ വിതരണംചെയ്തു.

ഉരുൾപൊട്ടൽ, മണ്ണൊലിപ്പ്, മണ്ണിടിച്ചിൽ മേഖലകളിൽ താമസിക്കുന്ന കുടുംബങ്ങൾക്കാണ് തൈകൾ വിതരണംചെയ്തത്. പ്രധാനാധ്യാപിക ബീന മാത്യു ഉദ്ഘാടനം നിർവഹിച്ചു.

മിനി ജോൺ, ഹെലൻ ഫ്രാൻസിസ്, ബൈജു ഇമ്മാനുവേൽ തുടങ്ങിയവർ നേതൃത്വംനൽകി.

September 27
12:53 2019

Write a Comment