SEED News

മാതൃഭൂമി സീഡ് ജില്ലാതല വിത്തുവിതരണം

ആലപ്പുഴ: മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാലയങ്ങളിലെ പച്ചക്കറിക്കൃഷിക്കുള്ള വിത്തുവിതരണം നടത്തി. വെജിറ്റബിൾ ആൻഡ് ഫ്രൂട്‌സ്‌ പ്രൊമോഷൻ കൗൺസിൽ, കൃഷിവകുപ്പ് എന്നിവയുമായി സഹകരിച്ചാണ് ജില്ലാതല വിത്തുവിതരണം നടത്തിയത്. ജില്ലയിലെ തിരഞ്ഞെടുത്ത വിദ്യാലയങ്ങൾക്കുള്ള വിത്തുവിതരണം എസ്.ഡി.വി. ഗേൾസ് ഹൈസ്കൂളിൽ കൃഷി അസിസ്റ്റന്റ് ഡയറക്ടർ കെ.എസ്.സഫീന ഉദ്ഘാടനം ചെയ്തു.  മാതൃഭൂമി ആലപ്പുഴ റീജണൽ മാനേജർ സി.സുരേഷ്‌കുമാർ അധ്യക്ഷനായി.  ഫെഡറൽ ബാങ്ക് അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് കെ.ആർ.രഞ്ജിത്, വി.എഫ്.പി.സി.കെ. ചേർത്തല ഡെപ്യൂട്ടി മാനേജർ സജിമോൻ ജോസഫ്, എസ്.ഡി.വി. ഹൈസ്കൂൾ പ്രഥമാധ്യാപിക ആർ.ജയശ്രീ, വി.എസ്.ജോൺസൺ, വി.ജയന്തി തുടങ്ങിയവർ പങ്കെടുത്തു.

September 28
12:53 2019

Write a Comment

Related News