SEED News

ഇനി മുതൽ സ്റ്റീൽ ബോട്ടിലുകൾ മാത്രമേ തങ്ങൾ ഉപയോഗിക്കുകയുള്ളുവെന്ന് കുട്ടികൾ

പ്ലാസ്റ്റിക്ക് കുപ്പികളിൽ മക്കൾക്ക് ചൂട് വെള്ളം നൽകരുതെന്ന് പി ടി.എ മീറ്റിംഗിനെത്തിയ   രക്ഷിതാക്കളോട്  കുമ്പള ലിറ്റിൽ ലില്ലി സീഡ് വിദ്യാർത്ഥികളുടെ  അഭ്യർത്ഥന . പ്ലാസ്റ്റിക്ക് കുപ്പികളിൽ ചൂട് വെള്ളം കുടിക്കുന്നത് കാൻസർ പോലെയുള്ള മാരക രോഗങ്ങൾക്ക് ഇടയാക്കുമെന്ന് കുട്ടികൾ പറത്തു.തുടർന്ന് അമ്മമാർക്കായി ബോധവൽക്കരണ ക്ലാസ് നടത്തി. ഇനി മുതൽ സ്റ്റീൽ ബോട്ടിലുകൾ മാത്രമേ തങ്ങൾ ഉപയോഗിക്കുകയുള്ളുവെന്ന് കുട്ടികൾ പ്രതിജ്ഞ എടുത്തു. . സീഡ് കോർഡി നേറ്റർ  സി. കുഞ്ഞികൃഷ്ണൻ, പ്രിൻസിപ്പൽ പി.രവിചന്ദ്രൻ  ,പുഷ്പലത ഷൈലി കെ. സരസ്വതി എ. എന്നിവർ നേതൃത്വം നൽകി.

September 28
12:53 2019

Write a Comment

Related News