reporter News

പാരിസ്ഥിതിക പ്രശ്നങ്ങൾ ചർച്ചയാക്കി സായിഗ്രാമത്തിൽ സീഡ്‌ സെമിനാർ

സായിഗ്രാമം: പ്രാദേശിക പാരിസ്ഥിതിക പ്രശ്നങ്ങൾ പങ്കുവെച്ച്‌ മാതൃഭൂമി സീഡ്‌ റിപ്പോർട്ടർമാർ സായിഗ്രാമത്തിൽ ഒത്തുചേർന്നു. സീഡ്‌ പ്രവർത്തനങ്ങളുടെ ഭാഗമായി വിദ്യാർഥികൾ പ്രാദേശിക പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ച്‌ പഠനം നടത്തിയിരുന്നു.

ഈ പ്രശ്നങ്ങൾക്ക്‌ പരിഹാരം കണ്ടെത്തുന്നതിനും തുടർപ്രവർത്തനങ്ങൾ ആവിഷ്കരിക്കുന്നതിനുമാണ്‌ സെമിനാർ സംഘടിപ്പിച്ചത്‌. ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ 12 വിദ്യാലയങ്ങൾ വിഷയങ്ങൾ അവതരിപ്പിച്ചു.

ഹരിതകേരളം സ്റ്റേറ്റ്‌ ടെക്‌നിക്കൽ ഓഫീസർ രാജേന്ദ്രൻ നായർ സെമിനാർ ഉദ്‌ഘാടനം ചെയ്തു.

ഉമ തൃദീപ്‌ അധ്യക്ഷയായി. പള്ളിപ്പുറം ജയകുമാർ വിഷയാവതരണം നടത്തി. കണ്ടെത്തിയ പ്രശ്നങ്ങളുടെ പരിഹാരങ്ങൾക്കായി വിദ്യാലയങ്ങൾ പ്രാദേശിക ഭരണകൂടങ്ങൾക്ക്‌ നിവേദനങ്ങൾ നൽകും.

വിദ്യാലയങ്ങളിൽ ഹരിതചട്ടം നടപ്പാക്കുന്നതിന്‌ സീഡ്‌ ക്ലബ്ബുകൾ നേതൃത്വം നൽകും. പങ്കെടുത്ത വിദ്യാലയങ്ങൾക്ക്‌ കൃഷിവകുപ്പിന്റെ സഹായത്തോടെ പച്ചക്കറി വിത്ത്‌ വിതരണം ചെയ്തു. മാതൃഭൂമി സീഡ്‌ എക്സിക്യുട്ടീവ്‌ എമിലി എൽസാജോൺ പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം

September 30
12:53 2019

Write a Comment