SEED News

‘പ്രകൃതിസംരക്ഷണത്തിനുതകുന്ന നവസംസ്‌കാരം ഉണ്ടാവണം’

പ്രകൃതിസംരക്ഷണത്തിനുതകുന്ന നവസംസ്കാരം കെട്ടിപ്പടുക്കാൻ സമൂഹത്തിൽ എല്ലാവരും ശ്രദ്ധിക്കണമെന്ന് കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പി.എസ്. ആയിഷാബീവി പറഞ്ഞു.മാതൃഭൂമി സീഡിന്റെ ജില്ലാതല വിത്തുവിതരണ ഉദ്ഘാടനം മാവിളിക്കടവ് എം.എസ്.എസ്. പബ്ലിക് സ്കൂളിൽ നിർവഹിക്കുകയായിരുന്നു അവർ. പ്രകൃതിസംരക്ഷണം പോലുള്ള സാമൂഹ്യപ്രവർത്തനങ്ങളെക്കുറിച്ച് കുഞ്ഞുമനസ്സുകളിൽ അവബോധംപകരുന്നത് ഏറെ പ്രയോജനകരമാണ്. ചെറുപ്പത്തിൽ ലഭിക്കുന്ന ഈ മാർഗനിർദേശവും ലക്ഷ്യബോധവും ദർശനവും ദീർഘകാലടിസ്ഥാനത്തിൽ പ്രയോജനപ്പെടുന്നതാണെന്ന്‌ ആയിഷാബീവി പറഞ്ഞു. എം.എസ്.എസ്. പബ്ലിക് സ്കൂൾ സെക്രട്ടറി എ.പി. കുഞ്ഞാമു അധ്യക്ഷത വഹിച്ചു.മാതൃഭൂമിയും ഫെഡറൽ ബാങ്കും ചേർന്ന് സംഘടിപ്പിക്കുന്ന സീഡ് പദ്ധതി സാമൂഹ്യപുരോഗതിക്കുവേണ്ടി പ്രയത്നിക്കാൻ വിദ്യാർഥികൾക്ക് പ്രേരണ നല്കുന്നുവെന്ന് ഫെഡറൽ ബാങ്ക് വൈസ് പ്രസിഡന്റ് ആൻഡ്‌ സോണൽ ഹെഡ് സി.വി. റെജി പറഞ്ഞു. വി.എഫ്.പി.സി.കെ. ട്രെയിനിങ്‌ സെന്റർ ജില്ലാ മാനേജർ സാജൻ ആൻഡ്രൂസ്, സ്കൂൾ പ്രിൻസിപ്പൽ പി. ഹരിദാസ്, മാതൃഭൂമി കോഴിക്കോട് റീജണൽ മാനേജർ സി. മണികണ്ഠൻ, സ്കൂൾ സീഡ് കോ- ഓർഡിനേറ്റർ ജി.വി. ഉഷാകുമാരി എന്നിവർ സംസാരിച്ചു.

September 30
12:53 2019

Write a Comment

Related News