SEED News

പാഠത്തിൽനിന്ന് പാടത്തേക്ക് പദ്ധതിയുമായി മടവൂർ ഗവ. എൽ.പി. സ്‌കൂൾ

തിരുവനന്തപുരം: നമ്മുടെ കാർഷിക സംസ്‌കാരത്തിന്റെ ഇന്നലെകളെ അറിയാനും മൺമറയുന്ന ആ നന്മകളെ വീണ്ടെടുക്കാനും മടവൂർ ഗവ. എൽ.പി.എസ്. നടത്തിയ കൃഷിപാഠം പ്രവർത്തനങ്ങൾ 'പാഠം ഒന്ന് പാടത്തേക്ക്' എന്ന പദ്ധതിയിലൂടെ സാക്ഷാത്കാരത്തിലേക്ക്.

ജോയി എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ ബാലചന്ദ്രൻ, പഞ്ചായത്ത് പ്രതിനിധികൾ, കൃഷി ഓഫീസർമാരായ ആശാ റാണി, ഷിനോജ്, ശ്രീലത, ആശ പ്രസാദ്, ഹെഡ്മാസ്റ്റർ ഇക്ബാൽ, അധ്യാപകർ, ബിനുകുമാർ, സജിത്ത്, സീഡ് ക്ലബ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

നിലമൊരുക്കലും കാളപൂട്ടലും മരമടിയും ഞാറ് പറിക്കലും നടീലും കുട്ടിക്കർഷകർക്ക് പുത്തൻ അറിവുകളുടെ അനുഭവമേകി.

പരമ്പരാഗത കാർഷിക വേഷത്തിലെത്തിയ കുട്ടികൾ പാട്ടുകൾ പാടി ആവേശത്തിമിർപ്പോടെ ഞാറുനട്ട് നമ്മുടെ കാർഷിക പാരമ്പര്യത്തിന്റെ നേരറിവുകളിൽ പങ്കാളികളായി.

October 01
12:53 2019

Write a Comment

Related News