SEED News

13 വാർഡുകളിൽ ശുചിത്വയജ്ഞ പരിപാടി

പാലക്കാട്ചിറ്റൂർ-തത്തമംഗലം നഗരസഭയിലെ 13 വാർഡുകളിൽ ഒറ്റദിവസംകൊണ്ട് നടപ്പിലാക്കുന്ന ശുചിത്വയജ്ഞ പരിപാടിയോടനുബന്ധിച്ച് സമ്പൂർണ പ്ലാസ്റ്റിക് നിർമാർജ്ജനവും ആയിരം വീടുകളിൽ അടുക്കളത്തോട്ട നിർമാണവും നടത്തി.ചിറ്റൂർ ഗവ. വിക്ടോറിയ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ്. ഗൈഡ്സ്, എക്കോ ക്ലബ്ബ്, ജെ.ആർ.സി., രക്ഷാകർതൃസമിതി, ചിറ്റൂർ-തത്തമംഗലം നഗരസഭ, ചിറ്റൂർ കൃഷിഭവൻ, മാതൃഭൂമി സീഡ് എന്നിവർ ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. ചിറ്റൂർ-തത്തമംഗലം നഗരസഭ ചെയർമാൻ കെ. മധു ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ഇ.എൻ. സുരേഷ് ബാബു അധ്യക്ഷനായി.വൈസ് ചെയർപേഴ്സൺ കെ.എ. ഷീബ, കൗൺസിലർ എം. ശിവകുമാർ, പ്രിൻസിപ്പൽ ആർ. രാജീവൻ, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ സുനന്ദ, സ്കൂൾ ലീഡർ പ്രജോല, സ്കൂൾ ചെയർപേഴ്സൺ ശ്രീനിത്യ തുടങ്ങിയവർ സംസാരിച്ചു. സ്കൂളിലെ മൂവായിരത്തോളം വിദ്യാർഥികളും അധ്യാപകരും രക്ഷാകർത്താക്കളും ശുചിത്വയജ്ഞ പരിപാടിയിൽ പങ്കെടുത്തു.

October 03
12:53 2019

Write a Comment

Related News