SEED News

പ്ലാസ്റ്റിക്കിനെതിരെ കൂട്ടയോട്ടവുമായി മാട്ടുപ്പെട്ടിയിലെ കുട്ടികൾ

മൂന്നാർ: കേന്ദ്ര സർക്കാരിന്റെ പ്ലാസ്റ്റിക് മലിനീകരണ നിയന്ത്രണ പദ്ധതിയായ ഫിറ്റ് ഇന്ത്യ മൂവ്മെന്റിൽ പങ്കാളികളായി മാട്ടുപ്പെട്ടി ഹൈറേഞ്ച് സ്കൂളിലെ കുട്ടികളും അധ്യാപകരും. പൊതുജനങ്ങളിൽ പ്ലാസ്റ്റിക് ഉപയോഗത്തിനെതിരെ പൊതുജനങ്ങളിൽ അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ പദ്ധതിയുടെ ഭാഗമായി സ്കൂളിലെ മാതൃഭൂമി സീഡ് അംഗങ്ങളുടെയും കായിക വിഭാഗത്തിന്റെയും  നേതൃത്വത്തിൽ കൂട്ടയോട്ടവും മനുഷ്യചങ്ങലയും നടത്തി.
മൂന്നാർ ട്രാഫിക് എ.എസ്.ഐ.ടി.എം.വർഗീസ്, സ്കൂൾ പ്രിൻസിപ്പൽ പൂജാ ബോസ് എന്നിവർ കൂട്ടയോട്ടവും മനുഷ്യചങ്ങലയും ഫ്ളാഗ് ഓഫ് ചെയ്തു. വൈസ് പ്രിൻസിപ്പൽ ഗ്ലാഡിസ് അരുജ നേതൃത്വം നൽകി.



ഫോട്ടോ  കേന്ദ്ര സർക്കാരിന്റെ ഫിറ്റ് ഇന്ത്യാ മൂവ്മെൻറ് പദ്ധതിയുടെ ഭാഗമായി മാട്ടുപ്പെട്ടി ഹൈറേഞ്ച് സ്കൂളിലെ  കുട്ടികൾ


October 03
12:53 2019

Write a Comment

Related News