SEED News

ശുചിത്വ സന്ദേശവുമായി ഗാന്ധിദർശൻ യാത്രയ്ക്ക് തുടക്കമായി.

രാജാക്കാട് :രാജകുമാരി ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബിന്റെ  നേതൃത്വത്തിൽ ഗാന്ധിദർശൻ യാത്രയ്ക്ക് തുടക്കമായി. പരിപാടിയുടെ ഭാഗമായി നൂറ് കിലോമീറ്റർ റോഡും പരിസരവും സീഡ് ക്ലബ് അംഗങ്ങൾ  ശുചികരിക്കും.
ഈ മാസം 31- വരെ  തുടർച്ചയായി ശുചീകരണ പ്രവർത്തനങ്ങൾ നടത്തൽ, സ്കൂളിൽ ഹരിത പ്രോട്ടോക്കോൾ നടപ്പിലാക്കൽ , ശുചിത്വ ബോധം പൊതു ജനങ്ങളിൽ വളർത്തുക, പ്ലാസ്റ്റിക് വസ്തുക്കളുടെ വ്യാപനം തടയുക , ജൈവ കൃഷിയും, സാമൂഹ്യ വനവത്ക്കരണവും പ്രോൽത്സാഹിപ്പിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ  ഇതിൻ്റെ ഭാഗമായി നടത്തും. രാജകുമാരി നോർത്തിൽ  നിന്നുംആരംഭിച്ച് ഹൈറേഞ്ചിലെ വിവിധ പ്രദേശങ്ങളിലേക്കുള്ള  റോഡ് ശുചികരിക്കുകയാണ് വിദ്യാർഥികളുടെ ലക്ഷ്യം.ഗാന്ധിജയന്തി ദിനാചരണത്തിൻ്റെ ഭാഗമായി ചൊവ്വാഴ്ച സീഡ് ക്ലബ് പ്രവർത്തകരുടെ നേതൃത്വത്തിൽ രാജകുമാരി ടൗണിൽ റാലിയും, തുടർന്ന് ശുചീകരണവും നടത്തി. സ്കൂൾ പ്രിൻസിപ്പാൾ ബ്രിജേഷ് ബാലകൃഷ്ണൻ, അധ്യാപകരായ പ്രിൻസ് പോൾ, സി. എം റീന എന്നിവർ നേതൃത്വം നൽകി.  100 സീഡ് പ്രവർത്തകർ  ശുചികരണ യജ്ഞത്തിൽ പങ്കെടുത്തു.



ഫോട്ടോ :മാതൃഭൂമി  സീഡ് ക്ലബ് പ്രവർത്തകരുടെ നേതൃത്വത്തിൽ രാജകുമാരിയിൽ  ആരംഭിച്ച ഗാന്ധിദർശൻ യാത്ര .

October 03
12:53 2019

Write a Comment

Related News