SEED News

ജലവും ഊർജവും സംരക്ഷിക്കണം ,സൈക്കൾ റാലിയുമായി സീഡ് കുട്ടികൾ

പെരുമ്പിള്ളിച്ചിറ: പെരുമ്പിള്ളിച്ചിറ സെന്റ്‌ ജോസഫ്സ് യു പി സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കനാൽ ,ഊർജ സംരക്ഷണ സൈക്കിൾ റാലി നടത്തി. അനുദിനം മലിനീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന  എം .വി .ഐ. പി  കനാലിനെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത പൊതു സമൂഹത്തെ മനസിലാക്കിക്കൊടുക്കുന്നതിന് വേണ്ടിയും വായു മലിനീകരണം മൂലമുണ്ടാകുന്ന  അപകടങ്ങളും അത് കുറയ്കാനുള്ള മാർഗങ്ങളും പ്രചരിപ്പിക്കുക എന്ന ലക്ഷ്യവും സൈക്കൾ റാലിക്കുണ്ടായിരുന്നു .പ്രദേശത്തെ പ്രധാന കുടിവെള്ള സ്രോതസായ  കനാലിനെ സംരക്ഷിക്കാനായി കുട്ടികൾ  പരാതികൾ നൽകി എങ്കിലും ഇരുവരേയും  ഒരു മാറ്റവും ഉണ്ടായിട്ടില്ല .കനൽ മലിന്യമുക്തമാക്കാൻ പൊതുജനങ്ങൾ പാലിക്കേണ്ട നിർദേശങ്ങൾ അടങ്ങിയ  അടങ്ങിയ നോട്ടീസ് കുട്ടികൾ വിതരണം ചെയ്യുകയും ബോധവൽക്കരണം നടത്തുകയും ചെയ്തു.
കഴിഞ്ഞ ആറു വർഷമായി സൈക്കിൾ ഉപയോഗിച്ചു കൊണ്ട് ഊർജസംരക്ഷണത്തിനും വായു സംരക്ഷണത്തിനുംവേണ്ടി ശക്തമായ സന്ദേശം നൽകുന്ന സ്കൂളിലെ കുട്ടികൾ ജലസംരക്ഷണത്തിനു വേണ്ടി ശക്തമായ മാതൃക യാണ്‌ നൽകിയത്.

പെരുമ്പിള്ളിച്ചിറ കനാൽ ജംഗ്ഷനിൽ നിന്നാരംഭിച്ച സൈക്കിൾ റാലി സി.ഡബ്ല്യൂ.സി. ജില്ലാ ചെയർമാൻ ജോസഫ് അഗസ്റ്റിൻ ഫ്ലാഗ്ഓഫ്‌ ചെയ്തു
.എസ് .എം .സി ചെയർമാൻ കെ ജെ ആന്റണി അധ്യക്ഷനായി.കുമാരമംഗലം പഞ്ചായത്ത് മെമ്പർ  നിസാർ പഴേരി ,മുന്‍സിപ്പല്‍ കൗൺസിലർ റെനി ജോഷി, കോപ്പറേറ്റീവ് ബാങ്ക്  പ്രസിഡണ്ട് എം എം മാത്യു  എന്നിവർ സംസാരിച്ചു .സമാപന സമ്മേളനത്തിൽ തൊടുപുഴ മുൻസിപ്പൽ ചെയർ പേഴ്സൻ ജെസ്സി ആന്റണി ഗാന്ധിജയന്തി യോട് അനുബന്ധിച്ച് ശുചിത്വ  സന്ദേശം ഉൾകൊള്ളുന്ന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
 കൗസിലർമാരായ കെ കെ റഷീദ്‌, ഹെഡ്മാസ്റ്റർ പി ജെ ബെന്നി,പി.ടി.എ പ്രസിഡണ്ട് തോമസ് മാത്യു  അദ്ധ്യാപകരായ ജെമി ജോസഫ്, മേഴ്‌സി ജോൺ,ഷൈലജ എം എ, ആൻസി ജേക്കബ്   എന്നിവർ സംസാരിച്ചു. സീഡ് കോർഡിനേറ്റർ സിൻസി ജോസും പി ടി എ കമ്മറ്റി അംഗങ്ങളും  പരിപാടിക്ക് നേതൃത്വം നൽകി


ഫോട്ടോ : ഗാന്ധി ജയന്തി ദിനത്തിൽ കനാൽ,  ഊർജ സംരക്ഷണ സന്ദേശവുമായി സെന്റ്‌ ജോസഫ്‌സ്‌ യു പി സ്‌കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങൾ


October 03
12:53 2019

Write a Comment

Related News