SEED News

അയൽക്കൂട്ടത്തിലേക്ക്‌ ഒരു കറിവേപ്പ്’ പദ്ധതി തുടങ്ങി

• മാതൃഭൂമി സീഡും നല്ലൂർ ജി.എൽ.പി. സ്കൂളും ചേർന്ന് നടപ്പാക്കുന്ന അയൽക്കൂട്ടത്തിലേക്ക്‌ ഒരുകറിവേപ്പ് പദ്ധതി കൗൺസിലർ കുടുംബശ്രീ പ്രവർത്തകർക്ക് കറിവേപ്പ്‌തൈ നൽകി ഉദ്ഘാടനം ചെയ്യുന്നു

ഫറോക്ക്: മാതൃഭൂമി സീഡും നല്ലൂർ ഗവ. എൽ.പി. സ്കൂളും ചേർന്ന് നടപ്പാക്കുന്ന അയൽക്കൂട്ടത്തിലേക്ക് ഒരു കറിവേപ്പ് പദ്ധതിക്ക്‌ തുടക്കമായി. ഫറോക്ക് നഗരസഭാ കൗൺസിലർ പ്രകാശ് കറുത്തേടത്ത് പദ്ധതി ഉദ്ഘാടനം ചെയ്തു.

പി.ടി.എ. പ്രസിഡന്റ് എം.കെ. ഷീജാമണി അധ്യക്ഷയായി. ‘പൂത്തും തളിർത്തും’ എന്ന പാഠഭാഗവുമായി ബന്ധപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കിയത്. സ്കൂൾ പ്രധാനാധ്യാപിക രമാബായ്, മാതൃഭൂമി സ്കൂൾ സീഡ് കോ-ഒാർഡിനേറ്റർ ജി. അരുൺ, കോഴിക്കോട് ബി.ആർ.സി.യിലെ സി.ആർ.സി. കോ-ഒാർഡിനേറ്റർമാരായ സീതിക്കോയ തങ്ങൾ, ബീബ കെ. നാഥ്, സ്കൂൾ പി.ടി.എ. വൈസ് പ്രസിഡന്റ് എം.ടി. ഷിനോദ്, ജലീൽ പാഴൂർ, ആർബർട്ട് വില്യം, പി. പ്രജിത, കുടുംബശ്രീ സി.ഡി.എസ്‌. 

October 04
12:53 2019

Write a Comment

Related News