SEED News

മൺപാത്രയൂണിറ്റിലേക്ക് പഠനയാത്ര

വൈക്കിലശ്ശേരി: പരിസ്ഥിതിയെയും കൈത്തൊഴിലുകളെയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ വൈക്കിലശ്ശേരി യു.പി. സ്കൂളിലെ ‘മാതൃഭൂമി’ സീഡ് അംഗങ്ങൾ കണിയാംകോളനിയിലെ മൺപാത്രനിർമാണയൂണിറ്റ് സന്ദർശിച്ചു. മൺപാത്രനിർമാണം നേരിട്ടുകണ്ട് മനസ്സിലാക്കി.

ഈമേഖലയിൽ വിദഗ്‌ധനായ ബിജുവുമായി കുട്ടികൾ അഭിമുഖം നടത്തി. മൺപാത്രനിർമാണരീതികളെക്കുറിച്ചും പരമ്പരാഗത കൈത്തൊഴിലുകൾ നേരിടുന്ന പ്രതിസന്ധികളും പ്രശ്നങ്ങളും അദ്ദേഹം വിശദീകരിച്ചു. ഹെഡ്മിസ്‌ട്രസ് മോളി സുഷമ, സീഡ് കോ-ഓർഡിനേറ്റർ കെ.എം. അഷ്കർ, രാജീവൻ, സാരംഗ്, അമൽ എന്നിവർ സംസാരിച്ചു.

October 04
12:53 2019

Write a Comment

Related News