SEED News

സന്ദേശം’ സെമിനാർ പരമ്പര തുടങ്ങി പുതിയ തലമുറ സൈബർസ്മാർട്ടാവണം -എസ്.പി.

പാലക്കാട്: മാതൃഭൂമി സീഡ് പദ്ധതിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ സ്കൂളുകളിൽ നടത്തുന്ന സന്ദേശം സെമിനാർ പരമ്പര തുടങ്ങി.

വിദ്യാർഥികൾ അഭിമുഖീകരിക്കുന്ന വിവിധപ്രശ്നങ്ങൾ സംബന്ധിച്ച് അവരെ ബോധവത്കരിക്കുകയും വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ആവശ്യമായ പ്രായോഗിക മാർഗനിർദേശങ്ങൾ നൽകുന്നതിനുമാണ് സെമിനാർ ലക്ഷ്യമിടുന്നത്.

സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവർ ഫോണുകളേക്കാൾ സ്മാർട്ടായില്ലെങ്കിൽ ചതിക്കുഴികളിലകപ്പെടാമെന്ന് ഒലവക്കോട് എം.ഇ.എസ്. ഹയർസെക്കൻഡറിസ്കൂളിൽ നടന്ന സെമിനാർ ഉദ്ഘാടനംചെയ്ത്‌ ജില്ലാ പോലീസ് മേധാവി ജി. ശിവവിക്രം പറഞ്ഞു. സ്മാർട്ട് ഫോണുകളിൽ നമ്മൾ ചെയ്യുന്ന ഓരോ കാര്യവും മറ്റനേകം പേർ കാണുകയും അറിയുകയും ചെയ്യുന്നുണ്ടെന്ന ധാരണ മനസ്സിലുണ്ടാവണം. പുതിയ തലമുറ സൈബർ സ്മാർട്ടാവാൻ ശ്രദ്ധിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. ദിവസവും കുറച്ചുസമയമെങ്കിലും വായനകൾക്കും കളികൾക്കുമായി നീക്കിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ന്യൂസ് എഡിറ്റർ ആർ.കെ. കുമാർ അധ്യക്ഷനായി. സ്കൂൾ പ്രിൻസിപ്പൽ പ്രൊഫ. ടി. അബൂബക്കർ, മാതൃഭൂമി യൂണിറ്റ് മാനേജർ എസ്. അമൽരാജ്, പ്രധാനാധ്യാപിക ലതിക സുരേഷ്, അസി. ഹെഡ്മിസ്ട്രസ് ഷൈനി, സീഡ് ടീച്ചർ കോ-ഓർഡിനേറ്റർ വസന്ത എന്നിവർ സംസാരിച്ചു. പാലക്കാട് പോലീസ് സൈബർസെൽ ഉദ്യോഗസ്ഥരായ ബി. വിനീത്കുമാർ, കെ.വി. ഗോവിന്ദനുണ്ണി എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.

October 04
12:53 2019

Write a Comment

Related News