SEED News

ഫലവൃക്ഷത്തൈകൾ നട്ടു

പാലക്കാട്: വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് വനംവകുപ്പ് സാമൂഹിക വനവത്കരണവിഭാഗവും ഭാരത്‌മാതാ സ്കൂൾ സീഡ് ക്ലബ്ബുമായി ചേർന്ന് ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. ഞാവൽ, പ്ലാവ്, നെല്ലി, മാവ് എന്നിവയാണ് നട്ടത്. സാമൂഹിക വനവത്‌കരണവിഭാഗം ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ ജി. ഹരികൃഷ്ണൻനായർ തൈ നട്ട് ഉദ്ഘാടനം നിർവഹിച്ചു.

റേഞ്ച് ഒാഫീസർമാരായ എ.കെ. അബ്ദുൾ റസാഖ്, പി. ശ്രീകുമാർ, സെക്ഷൻ ഫോറസ്റ്റ് ഒാഫീസർമാരായ ബി.എസ്. ബദ്രികുമാർ, എസ്.എച്ച്. ഇനയത്തുള്ള, കെ.യു. രാമകൃഷ്ണൻ, വി.ആർ. പ്രസാദ്, ബാലസുബ്രഹ്മണ്യം, കാളിമുത്തു, സീഡ് ക്ലബ്ബ് അംഗങ്ങൾ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.

October 04
12:53 2019

Write a Comment

Related News