SEED News

ബസ് കാത്തിരിപ്പുകേന്ദ്രം ശുചീകരിച്ചു

പുഷ്പഗിരി: ലിറ്റിൽ ഫ്ലവർ യു.പി. സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിന് മുന്നിലെ ബസ് കാത്തിരുപ്പുകേന്ദ്രം വൃത്തിയാക്കുകയും ആൽമരം, മുരിങ്ങ, മുള എന്നിവ നടുകയും ചെയ്തു.കാർബൺ കുറയ്ക്കേണ്ടതിന്റെ ആവശ്യകതയെയും ഇതിൽ പൊതുസമൂഹത്തിന്റെ പങ്കാളിത്തത്തെക്കുറിച്ചും ബസ് കാത്തിരുപ്പുകേന്ദ്രത്തിനുള്ളിൽ ചാർട്ടുകൾ പതിച്ചു.സീഡ് കോ-ഓർഡിനേറ്റർമാരായ ബിൻസ് പി. ജോൺ, ബൈജു ഇമ്മാനുവേൽ എന്നിവർ നേതൃത്വം നൽകി.

October 05
12:53 2019

Write a Comment

Related News