SEED News

കോവൽ ഗ്രാമം പദ്ധതിയുമായി കരിവേടകത്തെ കുട്ടികൾ



 കരിവേടകം എ.യു.പി.സ്കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങൾ കോവൽ ഗ്രാമം പദ്ധതിക്ക് തുടക്കം കുറിച്ചു. പി.ടി.എ.എക്സിക്കുട്ടീവ് അംഗം പോൾ വെള്ളാപ്പിള്ളി നൂറു കണക്കിന് കോവൽതണ്ടുകൾ
പി.ടി.എ.പ്രസിഡന്റും, കുറ്റിക്കോൽ പഞ്ചായത്ത് മെമ്പറുമായ ജോസ് പാറത്തട്ടേലിന് കൈമാറിയാണ് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചത് '. ഹെഡ്മിസ്ട്രസ്സ് കെ.ഇ. മേരി,
എം.പി.ടി.എ.പ്രസിഡൻറ് മേരിക്കുട്ടി കോലത്ത് .ബി.ആർ.സി. കോർഡിനേറ്റർ രമാദേവി.എ,ജീവോ കെ.എം., ഷാജി ബണ്ടം കൈ, ലോഹിതാക്ഷൻ ബണ്ടം കൈ, വിനീത ഗിരീഷ്, ബിന്ദു രതീഷ് എൽസമ്മ സി.ജെ.,
ഇ.എ.ഹരികുമാർ ,സി. മേഴ്സി,
റജീന എം ജോസഫ്,
ടോമി തോമസ്, ലിജോ മോൻ. പി.കെ, എന്നിവർ നേതൃത്വം നല്കി. വിദ്യാലയ മുറ്റത്ത് കൂറ്റൻ കോവൽ പന്തൽ ഒരുക്കാൻ കുട്ടികൾ തീരുമാനിച്ചു.
അതോടൊപ്പം എല്ലാ കുട്ടികളുടേയും വീട്ടുമുറ്റത്തൊരു കോവൽ പന്തൽ എന്ന സ്വപ്നം യാഥാർഥ്യമാക്കാൻ രക്ഷിതാക്കളും കുട്ടികളും തയ്യാറായി.
കോവലിന്റെ ഗുണങ്ങളെക്കുറിച്ച് വിവരിക്കുന്ന വീഡിയോ പ്രദർശനവും നടത്തി

October 05
12:53 2019

Write a Comment

Related News