SEED News

ആക്രിക്കടകളുടെ പ്രാധാന്യം കണ്ടറിഞ്ഞ്

ആക്രിക്കടകളുടെ പ്രവർത്തനം കണ്ടറിഞ്ഞ് അവയുടെ പ്രാധാന്യത്തെക്കുറിച്ച് പഠനറിപ്പോർട്ട് തയ്യാറാക്കി സീഡ് വിദ്യാർഥികൾ. കൂത്തുപറമ്പ് ഹയർ സെക്കൻഡറി സ്‌കൂൾ തൊക്കിലങ്ങാടിയിലെ സീഡ് വിദ്യാർഥികളാണ് വിശദമായ റിപ്പോർട്ട് തയ്യാറാക്കിയത്. സീഡ് കോ-ഓർഡിനേറ്റർ രാജൻ കുന്നുമ്പ്രോൻ നേതൃത്വംനൽകി. 
  പാഴ്വസ്തുക്കൾ ഉറവിടങ്ങളിൽത്തന്നെ തരംതിരിക്കണമെന്ന് വിദ്യാർഥികൾ നിർദേശിക്കുന്നു. അതിന് ആവശ്യമെങ്കിൽ തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിക്കാൻ നടപടിയുണ്ടാകണമെന്നും അവർ അഭിപ്രായപ്പെടുന്നു. പാഴ്‌വസ്തുക്കൾ പുനരുപയോഗിക്കുന്നതുവരെ മണ്ണിലിടാതെയും മഴനനയാതെയും സൂക്ഷിക്കണം.  
   പുനരുപയോഗിക്കാൻ സാധിക്കാത്ത പ്ലാസ്റ്റിക്, സിന്തറ്റിക് ഉത്‌പന്നങ്ങൾ നിരോധിക്കണം.  ആക്രിസാധനങ്ങൾക്ക് നികുതി ഒഴിവാക്കണം.  എല്ലാത്തരം പാഴ്‌വസ്തുക്കളും ശേഖരിച്ച് പുനരുപയോഗത്തിന് നൽകാൻ വേണ്ടി സബ്‌സിഡി നൽകണം.  മറ്റുള്ളവരെപ്പോലെ ആക്രിക്കച്ചവടക്കാർക്കും തൊഴിലാളികൾക്കും ആദരം നൽകാൻ സമൂഹം തയ്യാറാകണമെന്നും വിദ്യാർഥികൾ റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു. 
  പാലാപ്പറമ്പ് , തൊക്കിലങ്ങാടി എന്നിവിടങ്ങളിലെ ആക്രിക്കടകൾ സന്ദർശിച്ച് കാര്യങ്ങൾ മനസ്സിലാക്കിയശേഷമാണ് വിദ്യാർഥികൾ റിപ്പോർട്ട് തയ്യാറാക്കിയത്. പാഴ്‌വസ്തുക്കൾ പുനരുപയോഗത്തിനായി കയറ്റിയയക്കുന്ന സ്ഥലങ്ങളെക്കുറിച്ചും കുട്ടികൾ മനസ്സിലാക്കി.  അതി വേഗത്തിലുള്ള നഗരവത്‌കരണവും വ്യവസായവത്‌കരണവും മാലിന്യം കൂട്ടുന്നു. അതനുസരിച്ച് അവ നീക്കുന്നതിനും പുനരുപയോഗിക്കുന്നതിനും കൃത്യമായ പദ്ധതികൾ ആസൂത്രണംചെയ്ത് നടപ്പാക്കണമെന്നും വിദ്യാർഥികൾ നിർദേശിക്കുന്നു.

October 05
12:53 2019

Write a Comment

Related News