SEED News

പാലിനും മുട്ടയ്ക്കും ഒപ്പം പഴച്ചാറും

പാലിനും മുട്ടയ്ക്കുമൊപ്പം പാലയാട്‌ ബേസിക്‌ യു.പി.സ്കൂൾ വിദ്യാർഥികൾക്ക്‌ പാഷൻ ഫ്രൂട്ട്‌ ജ്യൂസും. സീഡിന്റെ നേതൃത്വത്തിൽ ജൈവികമായി വിളയിക്കുന്ന പാഷൻ ഫ്രൂട്ട്‌ ഉപയോഗിച്ചാണ്‌ കുട്ടികൾക്ക്‌ വൈകുന്നേരങ്ങളിൽ ജ്യൂസ്‌ നൽകുന്നത്‌. 
  കഴിഞ്ഞ വർഷങ്ങളിൽ സീഡിന്റെ നേതൃത്വത്തിൽ സ്കൂളിൽ ജൈവ പച്ചക്കറിക്കൃഷി നടത്തിയിരുന്നു. മികച്ച വിളവെടുപ്പിന്‌ ശേഷമാണ്‌ പാഷൻ ഫ്രൂട്ട്‌ വിത്തിട്ടത്‌. ഇന്ന്‌ സ്കൂൾ മുറ്റംനിറയെ പാഷൻ ഫ്രൂട്ട്‌ ചെടി പന്തലിച്ച്‌ തണൽ നൽകുകയാണ്‌. 
സ്കൂളിൽനിന്നുള്ള പാഷൻ ഫ്രൂട്ട്‌ ചില വിദ്യാർഥികൾ വീട്ടിലും കൊണ്ടുപോകുന്നുണ്ട്‌. 

October 05
12:53 2019

Write a Comment

Related News